മുസ്കാന് പിന്തുണയുമായി മുസ്‌ലിം യൂത്ത് ലീഗ്

ബംഗളൂരു: ഹിജാബ് നിരോധനത്തിനെതിരായ പോരാട്ടത്തിന്റെ മുഖമായി മാറിയ മുസ്കാനെ മുസ്‍ലിം ലീഗ് നേതാക്കൾ സന്ദർശിച്ചു.മുസ്‌ലിം യൂത്ത് ദേശീയ നിർവാഹക സമിതി അംഗം പിഎം മുഹമ്മദ് അലിബാബുവാണ് മുസ്കാനെ കർണാടക മാണ്ഡ്യയിലെ വസതിയിലെത്തി സന്ദർശിച്ചത്.

ഇന്ത്യൻ ഭരണഘടന നൽകുന്ന അവകാശമനുസരിച്ചു ജീവിക്കാനും വിദ്യാഭ്യാസം നേടാനുമുള്ള പോരാട്ടത്തിന് യൂത്ത് ലീഗിന്റെ പിന്തുണ നേരിൽ കണ്ട് അറിയിച്ചുവെന്ന് യൂത്ത് ലീഗ് ഭാരവാഹികൾ പറഞ്ഞു. യൂത്ത് ലീഗ് മാണ്ഡ്യ ജില്ലാ സെക്രെട്ടറി അമീൻ, സലാം കല്ലക്കൻ , റഷീദ് കെ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

മുസ്‌ലിം ലീഗ് എംപി മാരായ ഇ.ടി മുഹമ്മദ് ബഷീർ, അബ്ദുസമദ് സമദാനി, നവാസ് കനി എന്നിവർ കർണാടകയിലെ ഹിജാബ് വിലക്ക് നീക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നും പ്രസ്തുത വിഷയത്തിലെ ഭരണഘടനാ വിരുദ്ധതക്കെതിരെ ശക്തമായ പ്രതിഷേധവും ലോക്സഭയിൽ അവതരിപ്പിച്ചതും അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയതും, രാജ്യ സഭയിൽ മുസ്‌ലിം ലീഗ് എം.പി പിവി അബ്ദുൽ വഹാബ് വിഷയം ഉന്നയിച്ചതും ഷാൾ കൊണ്ട് തല മറച്ച് പ്രതീകാത്മക പ്രതിഷേധം നടത്തിയതും മുസ്താനെ അറിയിക്കുകയും ചെയ്തു

Tags:    
News Summary - Muslim Youth League with Muskan support

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.