ന്യൂഡൽഹി: യുക്തിസഹമല്ലാത്ത ആചാരങ്ങൾ മാറണമെന്നും മുത്തലാഖ് ക്രിമിനൽ കുറ്റമാക് കിയത് ചരിത്രപരമായ തെറ്റുതിരുത്തലാണെന്നും ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ. മുസ്ലിം സ് ത്രീകൾക്ക് ലിംഗസമത്വം ഉറപ്പുവരുത്താനാണ് ഇൗ നിയമനിർമാണമെന്നും ‘മുത്തലാഖ് നി രോധനം: ചരിത്രപരമായ തെറ്റുതിരുത്തൽ’ എന്ന വിഷയത്തിൽ ന്യൂഡൽഹി മാവ്ലങ്കർ ഹാളിൽ നടത്തിയ പ്രഭാഷണത്തിൽ അമിത് ഷാ അവകാശപ്പെട്ടു.
കോൺഗ്രസ് മുത്തലാഖ് ക്രിമിനൽ നിയമമാക്കരുതെന്നും സിവിൽ നിയമമാക്കിയാൽ മതിയെന്നുമാണ് പറയുന്നത്. ഒരു പടികടന്ന് അസദുദ്ദീൻ ഉവൈസി വിവാഹം കരാറാണെന്നും ആ കരാർ എങ്ങനെ ക്രിമിനലാക്കുമെന്നുമാണ് ചോദിക്കുന്നത്. സതിയും ശൈശവ വിവാഹവും നിേരാധിച്ചപ്പോൾ ആരും അതിനെ എതിർത്തില്ലെന്നും ഷാ കൂട്ടിച്ചേർത്തു. മുസ്ലിമായിട്ടും ഗുലാം നബി ആസാദ് മുത്തലാഖിനെ എതിർത്ത ബി.ജെ.പിക്കെതിരാണെന്നും ഷാ ആരോപിച്ചു.
ഇസ്ലാമിക നിയമത്തിൽ ഞങ്ങൾ ഇടപെടുന്നുവെന്നാണ് കുറ്റപ്പെടുത്തുന്നത്. എന്നാൽ, വിശുദ്ധ ഖുർആൻ ഇത് അംഗീകരിച്ചിട്ടില്ല. 19 രാജ്യങ്ങൾ നിരോധിച്ച ആചാരമാണിത്. 1965ഒാടെ പല രാജ്യങ്ങളുമിത് നിരോധിച്ചിട്ടുണ്ട്. ഇൗ പ്രസ്ഥാനത്തിനായി ശാബാനു സമരംചെയ്തതായിരുന്നു.
എന്നാൽ, 400 സീറ്റുകളുമായി പ്രധാനമന്ത്രിയായ രാജീവ് ഗാന്ധി സുപ്രീംകോടതി വിധി അട്ടിമറിച്ച് നിയമം കൊണ്ടുവരുകയായിരുന്നു. സുപ്രീംകോടതി മുത്തലാഖ് നിരോധിച്ച ശേഷവും രാജ്യത്ത് മുത്തലാഖ് നടക്കുന്നുണ്ടെന്നും അതൊരു ക്രിമനൽ നിയമമാക്കിയാൽ അവസാനിക്കുമെന്നും ഷാ അവകാശപ്പെട്ടു. ഡൽഹിയിലെ മുസ്ലിം മേഖലകളിൽനിന്നുള്ള നൂറുകണക്കിന് മുസ്ലിം സ്ത്രീകളെ സദസ്സിലെത്തിച്ചായിരുന്നു അമിത് ഷായുടെ പ്രഭാഷണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.