ന്യൂഡൽഹി: മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന ഒാർഡിനൻസിൽ രാഷ്ട്രപത ി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു. ഒരു വർഷത്തിനിടെ മൂന്നാം തവണയാണ് ഇൗ ഒാർഡിനൻസ് പുറപ്പെടുവിക്കുന്നത്. ഭർത്താവിെൻറ താൽപര്യപ്രകാരം ഉടൻ വിവാഹമോചനം സാധ്യമാക്കുന്ന മുത്തലാഖ് നിരോധിച്ച് നേരേത്ത ഒാർഡിനൻസ് ഇറക്കിയിരുന്നു. ഇതിനായി രണ്ടുതവണ ബിൽ പാർലമെൻറിൽ അവതരിപ്പിച്ചു.
എന്നാൽ, ലോക്സഭയിൽ പാസാക്കിയെങ്കിലും സർക്കാറിന് ഭൂരിപക്ഷമില്ലാത്തതിനാൽ രാജ്യസഭയിൽ ബിൽ പാസാക്കാൻ കഴിഞ്ഞില്ല. ഇതോടെയാണ് ഒാർഡിനൻസ് പുറപ്പെടുവിച്ചത്. ആറു മാസം വരെയാണ് ഒാർഡിനൻസിെൻറ കാലാവധി. ലോക്സഭ അംഗീകരിച്ച ബിൽ സഭയുടെ കാലാവധി തീരുന്ന ജൂൺ മൂന്നിന് അസാധുവാകും.
ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തതോടെ മുസ്ലിം സ്ത്രീകളുടെ അവകാശം സംരക്ഷിക്കാനെന്ന പേരിൽ വീണ്ടും ഒാർഡിനൻസ് പുറപ്പെടുവിക്കുന്നതിന് പിന്നിൽ ബി.ജെ.പിയുടെ രാഷ്ട്രീയ താൽപര്യങ്ങളാണെന്ന് വിവിധ സംഘടനകൾ കുറ്റപ്പെടുത്തി. ഒാർഡിനൻസ് പ്രകാരം മുത്തലാഖ് ക്രിമിനൽ കുറ്റമാണ്. ഭർത്താവിന് മൂന്നുവർഷം തടവുശിക്ഷ ലഭിക്കാം. ജീവനാംശത്തിന് ഭാര്യക്ക് അർഹതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.