ന്യൂഡൽഹി: െപാതുതെരഞ്ഞെടുപ്പ് മുന്നിൽകണ്ട് മോദി സർക്കാർ കൊണ്ടുവന്ന മുത്തലാഖ് ഒാർഡിനൻസിന് നിയമപ്രാബല്യം നിലനിർത്താൻ രാജ്യസഭയിലെ കടമ്പ ബാക്കി. ഒാർഡിനൻസിന് നിയമപ്രാബല്യം നൽകുന്നതിനുള്ള ബിൽ പാർലമെൻറിെൻറ അടുത്ത സമ്മേളനത്തിൽ രാജ്യസഭയിൽ പാസാക്കാനാകില്ല. ബിൽ പാസാക്കിയില്ലെങ്കിൽ ഒാർഡിനൻസിെൻറ നിയമ പ്രാബല്യം നഷ്ടമാകുകയും ചെയ്യും.
ബജറ്റ് സമ്മേളനത്തിനിടെ രാജ്യസഭയിൽ മുത്തലാഖ് ബിൽ പാസാക്കിയെടുക്കാനുള്ള അനൗപചാരിക ചർച്ചകൾ സർക്കാർ നടത്തിെയങ്കിലും മുസ്ലിം സമൂഹത്തെ ക്രിമിനൽവത്ക്കരിക്കുന്ന തരത്തിലുള്ള വ്യവസ്ഥകൾ ബില്ലിൽനിന്ന് നീക്കം ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യത്തിനു മുമ്പിൽ ആ നീക്കം പരാജയപ്പെട്ടു.
ലോക്സഭ പാസാക്കിയ പോലെ നിയമനിർമാണം പറ്റില്ലെന്നും അത് രാജ്യസഭയുടെ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സർക്കാർ അതിന് തയാറാകാതിരുന്നതോടെയാണ് രാജ്യസഭയിൽ ബിൽ അവതരിപ്പിക്കാനാകാതെ പോയത്.
കഴിഞ്ഞ പാർലമെൻറ് സമ്മേളനത്തിനിടെ കോൺഗ്രസ്, എസ്.പി, ബി.എസ്.പി, ഇടതുപാർട്ടികൾ, തൃണമൂൽ കോൺഗ്രസ് എന്നിവക്ക് പുറമെ മോദി സർക്കാറിനൊപ്പം നിൽക്കുന്ന ജനതാദൾ (യു)വും എ.െഎ.എ.ഡി.എം.കെയും ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യമാണുന്നയിച്ചത്. ഇക്കാര്യം മറച്ചുവെച്ച് പ്രതിപക്ഷം ബില്ലിൽ താൽപര്യം കാണിക്കാത്തതു കൊണ്ടാണ് ഒാർഡിനൻസ് ഇറക്കിയതെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് ന്യായീകരിച്ചത്.
ഗുരുതരമായ ആരോപണങ്ങളുന്നയിക്കുേമ്പാൾ കുറെക്കൂടി സത്യസന്ധത പാലിക്കാൻ നിയമ മന്ത്രിക്ക് ബാധ്യതയുണ്ടെന്ന് രാജ്യസഭയിലെ കോൺഗ്രസ് ഉപനേതാവ് ആനന്ദ് ശർമ ഒാർമിപ്പിച്ചു. മുത്തലാഖുമായി ബന്ധപ്പെട്ട സാമൂഹിക പ്രശ്നം പരിഹരിക്കുന്നതിൽ സർക്കാറിന് ഗൗരവമില്ലെന്നും അതുകൊണ്ടാണ് ബിൽ സെലക്ട് കമ്മിറ്റിക്ക് വിടുന്നതിനെ എതിർത്തതെന്നും ശർമ കുറ്റപ്പെടുത്തി. സൂക്ഷ്മമായ പരിശോധന നടത്തി നിയമനിർമാണം നടത്തുന്നതിനു പകരം രാഷ്ട്രീയം കളിക്കുന്നതിലാണ് മോദി സർക്കാറിന് താൽപര്യമെന്നും ശർമ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.