മുസഫർ നഗർ കലാപം: ബി.ജെ.പി നേതാക്കൾക്കെതിരായ കേസ്​ പിൻവലിക്കാൻ കോടതി അനുമതി

മു​സ​ഫ​ർ​ന​ഗ​ർ: 2013ലെ ​മു​സ​ഫ​ർ​ന​ഗ​ർ ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ബി.​ജെ.​പി നേ​താ​ക്ക​ൾ​ക്കെ​തി​രെ ചു​മ​ത്തി​യ ക്രി​മി​ന​ൽ കേ​സു​ക​ൾ പി​ൻ​വ​ലി​ക്കാ​ൻ ഉ​ത്ത​ർ​പ്ര​ദേ​ശ്​ സ​ർ​ക്കാ​റി​ന്​ കോ​ട​തി അ​നു​മ​തി. മ​ന്ത്രി സു​രേ​ഷ്​ റാ​ണ, സം​ഗീ​ത്​ സോം ​എം.​എ​ൽ.​എ, ഭ​ർ​തേ​ന്ദു സി​ങ് എം.​പി​, വി.​എ​ച്ച്.​പി നേ​താ​വ്​ സാ​ധ്വി പ്രാ​ചി എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ 12 ബി.​ജെ.​പി നേ​താ​ക്ക​ൾ​ക്കെ​തി​രാ​യ കേ​സു​ക​ളാ​ണ്​​ പി​ൻ​വ​ലി​ക്കു​ന്ന​ത്. ​

സ്​​പെ​ഷ​ൽ കോ​ട​തി ജ​ഡ്​​ജി റാം ​സു​ധ്​ സി​ങ് ആ​ണ്​​ വെ​ള്ളി​യാ​ഴ്​​ച ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ച​ത്.​ 2013 ആ​ഗ​സ്​​റ്റ്​ അ​വ​സാ​ന​ത്തോ​ടെ മു​സ​ഫ​ർ ന​ഗ​റി​ൽ ന​ട​ന്ന മ​ഹാ​പ​ഞ്ചാ​യ​ത്തി​ൽ പ​​ങ്കെ​ടു​ത്ത ബി.​ജെ.​പി നേ​താ​ക്ക​ൾ വി​ദ്വേ​ഷ പ്ര​സം​ഗ​ത്തി​ലൂ​ടെ ക​ലാ​പ​ത്തി​ന്​ പ്രേ​രി​പ്പി​ച്ചു​വെ​ന്നാ​ണ്​ കേ​സ്. നി​രോ​ധ​നാ​ജ്ഞ​ക​ൾ ലം​ഘി​ച്ച്​ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്​​ഥ​രെ ചു​മ​ത​ല​ക​ളി​ൽ​നി​ന്ന്​ പി​ന്തി​രി​പ്പി​ക്കു​ക​യും ജോ​ലി ത​ട​സ്സ​പ്പെ​ടു​ത്തു​ക​യും ചെ​യ്​​തു​വെ​ന്നും ആ​രോ​പ​ണ​മു​യ​ർ​ന്നി​രു​ന്നു.

എ​ന്നാ​ൽ, പൊ​തു​താ​ൽ​പ​ര്യം മു​ൻ​നി​ർ​ത്തി സം​സ്​​ഥാ​ന സ​ർ​ക്കാ​ർ ബി.​ജെ.​പി നേ​താ​ക്ക​ൾ​ക്കെ​തി​രാ​യ കേ​സു​ക​ൾ പി​ൻ​വ​ലി​ച്ച്​ തു​ട​ർ ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. മു​സ​ഫ​ർ ന​ഗ​റി​ലും അ​യ​ൽ ജി​ല്ല​ക​ളി​ലു​മാ​യി ന​ട​ന്ന ക​ലാ​പ​ത്തി​ൽ 62 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 50,000ത്തോ​ളം പേ​ർ ഭ​വ​ന​ര​ഹി​ത​രാ​വു​ക​യും ചെ​യ്​​തി​രു​ന്നു.

Tags:    
News Summary - Muzaffarnagar Riots Court Nod for Withdrawing Case on BJP Leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.