നജീബിനെ കൈയേറ്റം ചെയ്ത സംഭവം: എ.ബി.വി.പിക്കെതിരെ അന്വേഷണ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ജെ.എന്‍.യുവില്‍നിന്ന് കാണാതായ എം.എസ്സി വിദ്യാര്‍ഥി മുഹമ്മദ് നജീബിനെ കൈയേറ്റം ചെയ്ത സംഭവത്തില്‍ എ.ബി.വി.പി പ്രവര്‍ത്തകന്‍ കുറ്റക്കാരനാണെന്ന് സര്‍വകലാശാല നിയോഗിച്ച അന്വേഷണസംഘം കണ്ടത്തെി. എ.ബി.വി.പിക്കാരുടെ അക്രമത്തിന് ഇരയായ രാത്രി മുതലാണ് നജീബിനെ കാണാതായത്. നജീബിനെ കണ്ടത്തെണമെന്ന് ആവശ്യപ്പെട്ടുള്ള വിദ്യാര്‍ഥിസമരം ഒരു മാസം പിന്നിട്ടിട്ടും ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഉത്തര്‍പ്രദേശിലെ ബദായൂന്‍ സ്വദേശിയാണ് 27കാരനായ നജീബ്. എ.ബി.വി.പി പ്രവര്‍ത്തകന്‍ വിക്രാന്തിന്‍െറ നേതൃത്വത്തില്‍ നജീബിന് നേരെ നടന്ന കൈയേറ്റം അച്ചടക്ക ലംഘനമാണെന്നും വിക്രാന്തിനെതിരെ നടപടി വേണമെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. അതേസമയം, എ.ബി.വി.പി നേതൃത്വം വിക്രാന്തിനെ പിന്തുണച്ച് രംഗത്തുവന്നു. മുന്‍വിധിയോടെയുള്ള അന്വേഷണമാണ് സര്‍വകലാശാലാ സംഘത്തിന്‍േറതെന്നും അത് അംഗീകരിക്കില്ളെന്നും എ.ബി.വി.പി അറിയിച്ചു.
Tags:    
News Summary - najeeb ahmed jnu abvp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.