ന്യൂഡൽഹി: എ.ബി.വി.പി പ്രവർത്തകരുടെ മർദനമേറ്റ ശേഷം ദുരൂഹ സാഹചര്യത്തിൽ ജവഹർലാൽ നെഹ്റു സർവകലാശാലയിൽ (ജെ.എൻ.യു) നിന്ന് കാണാതായ നജീബ് അഹ്മദ് െഎ.എസിൽ േചർന്നതായി സംശയിക്കുന്നെന്ന് അന്വേഷണം സംഘം. കാണാതാവുന്നതിന് തലേ ദിവസം നജീബ് യൂ ട്യുബിൽ െഎ.എസ് വിഡിേയാകൾ കണ്ടിട്ടുണ്ടെന്നും പലപ്പോഴും ഗുഗ്ളിൽ െഎ.എസ് ആശയങ്ങൾ തെരഞ്ഞതായി നജീബിെൻറ ലാപ്േടാപ് സേർച്ച് ഹിസ്്റ്ററിയിൽ ഉള്ളതായും ചൊവ്വാഴ്ച ഡൽഹി ഹൈകോടതിയെ പൊലീസ് അറിയിച്ചു.
ടൈംസ് ഒാഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. െഎ.എസിൽ ആകൃഷ്ടനായ അവരുടെ അടുത്തേക്ക് എത്തിച്ചേരാനുള്ള മാർഗം ഇൻറര്‍നെറ്റില്‍ തെരഞ്ഞ നജീബ് നേപ്പാൾ വഴി സംഘത്തിൽ േചർന്നതായി സംശയിക്കുന്നതായും അന്വേഷണം സംഘം കോടതിയിൽ വ്യക്തമാക്കിയെന്ന് റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ, നജീബിനെക്കുറിച്ച് അന്വേഷണ സംഘം കഥ കെട്ടിച്ചമക്കുകയാണെന്ന വിമർശനം ശക്തമായതോടെ െപാലീസ് വിശദീകരണവുമായി രംഗത്തു വന്നു. നജീബിെൻറ ലാപ്േടാപ് പരിശോധിച്ച ഫോറൻസിക് സംഘത്തിെൻറ റിേപ്പാർട്ടാണ് കോടതിയെ അറിയിച്ചതെന്നും ഡൽഹി പൊലീസിെൻറ അന്വേഷണത്തിൽ ഇത്തരത്തിൽ ഒരു വിവരവും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് വക്താവ് വ്യക്തമാക്കി.
നജീബിനെ ജാമിഅ മില്ലിയ സർവകലാശാലയിൽ ഇറക്കിയ ഒാേട്ടാഡ്രൈവറെ കണ്ടെത്തിയെന്നും 20 ലക്ഷം നൽകിയാൽ നജീബിനെ മോചിപ്പിക്കാമെന്ന വാഗ്ദാനം നൽകിയ യുവാവിനെ പിടികൂടിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഇൗ റിേപ്പാർട്ടുകൾക്ക് തുടർച്ചയുണ്ടായിട്ടില്ല. അഞ്ച് മാസമായിട്ടും വിദ്യാർഥിയെക്കുറിച്ച് ഒരു വിവരും ശേഖരിക്കാത്ത അന്വേഷണ സംഘം പൊതുസമൂഹത്തിെൻറ സമയവും പണവും കളയുകയാണെന്നും നജീബ് മരിച്ചിട്ടുണ്ടെങ്കിൽ അത് വ്യക്തമാക്കണമെന്നും അല്ലെങ്കിൽ കണ്ടെത്തണമെന്നും കഴിഞ്ഞ ദിവസം ഹൈകോടതി പൊലീസിനോട് ആവശ്യപ്പട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.