അഹ്മദാബാദ്: ഫെബ്രുവരി 24ന് അഹ്മദാബാദിൽ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ ും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടത്തുന്ന 22 കിലോമീറ്റർ റോഡ്ഷോ കാണാെനത്തുക ഒര ു ലക്ഷം പേർ. റോഡ്ഷോ കാണാൻ 70 ലക്ഷം പേരെത്തുമെന്ന് മോദി അറിയിച്ചെന്നായിരുന്നു നേരത് തേ ട്രംപിെൻറ അവകാശവാദം. 70-80 ലക്ഷത്തിനിടയിലാണ് അഹ്മദാബാദിലെ മൊത്തം ജനസംഖ്യ.
റോഡ്ഷോ കാണാൻ ലക്ഷം പേരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അഹ്മദാബാദ് മുനിസിപ്പൽ കമീഷണർ വിജയ് നെഹ്റ പറഞ്ഞു. റോഡ്ഷോയുടെ ഭാഗമായി അഹ്മദാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ആദ്യം സബർമതി ആശ്രമത്തിലേക്കാണ് ട്രംപ് യാത്ര ചെയ്യുക.
അതേസമയം, വ്യാപാര മേഖലയിൽ ഇന്ത്യ അമേരിക്കയെ മികച്ച രീതിയിൽ പരിഗണിച്ചില്ലെന്ന ട്രംപിെൻറ പ്രസ്താവന, കയറ്റുമതി-ഇറക്കുമതി അന്തരത്തിെൻറ പശ്ചാത്തലത്തിലാണെന്ന് വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു. ഈ ആശങ്കകൾ പരിഹരിക്കാനുള്ള ശ്രമം നടന്നുവരുകയാണെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാർ പറഞ്ഞു.
കരാർ ഒപ്പുവെക്കുന്നതിനായി അഞ്ച് ധാരണപത്രങ്ങളിൽ ചർച്ചകൾ നടക്കുകയാണ്. ഇന്ത്യൻ പ്രവാസികളെ ബാധിക്കുന്ന എച്ച്-1 ബി വിസ സംബന്ധിച്ച് മോദി-ട്രംപ് കൂടിക്കാഴ്ചയിൽ വിഷയമായേക്കാമെന്ന് ചോദ്യത്തിനുത്തരമായി രവീഷ് കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.