Ravi Raja

സീറ്റ് ലഭിച്ചില്ല; മഹാരാഷ്ട്രയിലെ മുതിർന്ന കോൺഗ്രസ് നേതാവ് രവി രാജ ബി.ജെ.പിയിൽ

മുംബൈ: മുൻ പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന രവി രാജ ബി.ജെ.പിയിൽ ചേർന്നു. വ്യാഴാഴ്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്രഫഡ്നാവിസ്,ബി.ജെ.പി മുംബൈ പ്രസിഡന്റ് ആശിഷ് ഷേലർ എന്നിവരുടെ സാന്നിധ്യത്തിലാണ് രവി രാജ ബി.ജെ.പി അംഗത്വം സ്വീകരിച്ചത്.

44 വർഷം കോൺഗ്രസിലുണ്ടായിരുന്നിട്ടും പാർട്ടി ഒരിക്കലും തന്നെ അംഗീകരിച്ചിരുന്നില്ലെന്ന് രവി തേജ കുറ്റപ്പെടുത്തി. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ ടിക്കറ്റ് നൽകണമെന്ന് അഭ്യർഥിച്ചപ്പോൾ ഒരു പരിഗണനയും നൽകിയില്ല. രാഷ്ട്രീയത്തിൽ മുൻപരിചയമില്ലാത്തയാളെയാണ് താൻ ആവശ്യപ്പെട്ട സീറ്റിലേക്ക് കോൺഗ്രസ് പരിഗണിച്ചതെന്നും രവി രാജ ആരോപിച്ചു. അഞ്ചുതവണ കോർപറേറ്ററായി സേവനമനുഷ്ടിച്ചിട്ടുണ്ട് ഇദ്ദേഹം.

രവി രാജ 1992ലാണ് കോർപറേറ്ററായി തെരഞ്ഞെടുക്കപ്പെട്ടത്. തുടർന്നുള്ള കാലയളവിലും പദവിയിൽ തുടർന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ ടിക്കറ്റ് ലഭിക്കില്ലെന്ന് മനസിലായപ്പോൾ സമീപകാലത്ത് രവി ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Tags:    
News Summary - Congress Leader Ravi Raja Joins BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.