ദീപാവലി ദിനത്തിൽ മുൻ കേന്ദ്രമന്ത്രി ആർ.സി.പി സിങ് പുതിയ പാർട്ടി പ്രഖ്യാപിക്കും

പട്‌ന: ദീപാവലി ദിനമായ വ്യാഴാഴ്ച മുൻ കേന്ദ്ര റെയിൽവേ, കൃഷി മന്ത്രിയായിരുന്ന രാം ചന്ദ്ര പ്രസാദ് സിങ് പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കും. പാർട്ടി ബിഹാറിലെ ജനങ്ങൾക്ക് പുതിയ രാഷ്ട്രീയ ബദൽ നൽകുമെന്നും ബിഹാർ, ഝാർഖണ്ഡ്, ഉത്തർപ്രദേശ്, ഡൽഹി എന്നിവിടങ്ങളിലെ പ്രമുഖരുടെ പിന്തുണ നേടുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ പേര് ഇന്ന് പ്രഖ്യാപിക്കും. 

നേരത്തേ, ജെ.ഡി.യുവിലും പിന്നീട് നിതീഷ്‍കുമാറുമായി ഉടക്കി ബി.ജെ.പിയിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു. ഉത്തർ പ്രദേശ് ഐ.എ.എസ് ഉദ്യോഗസ്ഥനായ ആർ.സി.പി സിങ് ജോലി രാജിവെച്ച് 2010ലാണ് രാഷ്ട്രീയത്തിൽ ഇറങ്ങിയത്. 2010 മുതൽ 2022 വരെ ബിഹാറിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു അദ്ദേഹം.

2021ൽ പ്രധാനമന്ത്രി മോദി മന്ത്രിസഭയിൽ കേന്ദ്ര ഉരുക്ക് മന്ത്രിയായിരുന്നു. ഏഴ് വർഷം നിതീഷ് കുമാറിന്റെ പ്രൈവറ്റ് സെക്രട്ടറിയായി സിങ് സേവനമനുഷ്ഠിച്ചു. ബിഹാർ ആഭ്യന്തര വകുപ്പിലെയും ക്യാബിനറ്റ് സെക്രട്ടേറിയറ്റിലെയും പ്രിൻസിപ്പൽ സെക്രട്ടറി റോളുകൾ ഉൾപ്പെടെ അദ്ദേഹം വഹിച്ചിരുന്നു.

വർഷങ്ങളായി, ജെ.ഡി.യു ജനറൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച അദ്ദേഹം ബിഹാറിലുടനീളം പാർട്ടിയുടെ അടിസ്ഥാന ശൃംഖല വികസിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. സംഘടനാപരമായ സംഭാവനകൾ തിരിച്ചറിഞ്ഞ് നിതീഷ് കുമാർ 2020ൽ പാർട്ടിയുടെ ദേശീയ അധ്യക്ഷസ്ഥാനം അദ്ദേഹത്തെ ഏൽപ്പിച്ചു.

Tags:    
News Summary - Former Union Minister RCP Singh will announce a new party on Diwali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.