മോദി പുതിയ സാന്തയാണെന്ന് കേന്ദ്രമന്ത്രി; മോഷ്ടാവെന്ന് കോൺഗ്രസ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ ഇന്ത്യയുടെ സാന്തയാണെന്ന് പാർലമ​​െൻററി കാര്യ മന്ത്രി ആനന്ദ് കുമാർ. അദ്ദേഹം ജനത്തിന് നല്ല വാർത്തകൾ അറിയിക്കുന്നു. പുതിയ ഇന്ത്യക്ക് നല്ല വാർത്ത അറിയിക്കുന്ന പുതിയ സാന്തയാണ് നമോ. കഴിഞ്ഞ മൂന്നര വർഷത്തിനുള്ളിൽ, പ്രധാനമന്ത്രി രാഷ്ട്രത്തിനും ജനങ്ങൾക്കും വേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നത്- മാധ്യമപ്രവർത്തകരോട് മന്ത്രി വ്യക്തമാക്കി.

മന്ത്രിയുടെ പ്രസ്താവനക്ക് പിന്നാലെ മോദിയെ കളിയാക്കി കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മനീഷ് തിവാരി രംഗത്തെത്തി. മോദി സമ്മാനങ്ങൾ നൽകുന്നതിനു പകരം സാധാരണക്കാര ​​െൻറ പണം മോഷ്ടിക്കുകയാണെന്ന് തിവാരി കുറ്റപ്പെടുത്തി. ഇന്ത്യയിൽ വെളുത്ത താടിയുള്ള ഒരു വൃദ്ധൻ ജനങ്ങളുടെ പണം മോഷ്ടിക്കുകയാണെന്ന് അദ്ദേഹം  ട്വിറ്ററിൽ കളിയാക്കി. 

 

 

Tags:    
News Summary - 'NAMO' is Santa for new India bringing good news- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.