ന്യൂഡല്‍ഹി: ഡിജിറ്റല്‍ പേമെന്‍റ് സമ്പ്രദായം വ്യാപിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നയിക്കാന്‍ ആധാറിന്‍െറ സൂത്രധാരന്‍ നന്ദന്‍ നിലേകനിയെ സര്‍ക്കാര്‍ കൂട്ടുപിടിച്ചു. ഇന്‍ഫോസിസ് സഹസ്ഥാപകനായിരുന്ന നന്ദന്‍ നിലേകനി ആധാര്‍ കാര്‍ഡ് നല്‍കുന്ന സവിശേഷ തിരിച്ചറിയല്‍ അതോറിറ്റിയുടെ മുന്‍ ചെയര്‍മാനാണ്. സര്‍ക്കാറിന്‍െറ ഡിജിറ്റല്‍ ഉപദേശകനായാണ് നിയമനം. നിലേകനിയുടെ നേതൃത്വത്തിലുള്ള 13 അംഗ സമിതി വൈകാതെ യോഗം ചേര്‍ന്ന് സ്മാര്‍ട്ട് ഫോണ്‍ വഴിയുള്ള ഡിജിറ്റല്‍ പേമെന്‍റ്, പോയന്‍റ് ഓഫ് സെയില്‍ യൂനിറ്റുകള്‍ ഗ്രാമങ്ങളില്‍ വ്യാപകമാക്കാന്‍ പദ്ധതി തയാറാക്കും. പേ-ടി.എം, ജിയോ മണി, മൊബിക്വിക് തുടങ്ങിയ കമ്പനികള്‍ ഡിജിറ്റല്‍ വാലറ്റ് പദ്ധതി പ്രഖ്യാപിച്ച് വന്‍ ബിസിനസ് ഉണ്ടാക്കുന്നുണ്ട്. എന്നാല്‍, സര്‍ക്കാറിന്‍െറ മേല്‍നോട്ടത്തില്‍ ഏകീകൃത പേമെന്‍റ് സജ്ജീകരണം കൊണ്ടുവരാനാണ് നന്ദന്‍ നിലേകനിയുടെ നേതൃത്വത്തിലുള്ള സംഘം ശ്രമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.