ന്യൂഡൽഹി: ആളുകളെ സ്നേഹത്തോടെ ആേശ്ലഷിച്ചാണ് ജയ് ശ്രീരാം വിളിക്കേണ്ടതെന്നും അവ രുടെ തൊണ്ടക്ക് കുത്തിപ്പിടിച്ചല്ലെന്നും കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താർ അബ ്ബാസ് നഖ്വി.
ഝാർഖണ്ഡിൽ തബ്രീസ് അൻസാരിയെന്ന 24കാരനെ ആൾക്കൂട്ടം മർദിച്ചുകൊന്നത് ഹീനകൃത്യമാണെന്നും സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഹജ്ജ് ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്ന ചടങ്ങിനിടെ മാധ്യമപ്രവർത്തകേരാട് സംസാരിക്കുകയായിരുന്നു നഖ്വി. ഇത്തരം കുറ്റകൃത്യങ്ങളിലേർപ്പെടുന്നവർ, കേന്ദ്ര സർക്കാർ രാജ്യത്ത് ഉണ്ടാക്കിയെടുത്ത അനുകൂലാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവരാണെന്നും നഖ്വി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.