മുംബൈ: കേന്ദ്ര മന്ത്രി നാരായൺ റാണെയുടെ റിയൽ എസ്റ്റേറ്റ് കമ്പനിയുടെ കെട്ടിടത്തിൽ അനധികൃതമായി നിർമ്മിച്ച ഭാഗം പൊളിച്ചു നീക്കാൻ ബോംബെ ഹൈകോടതിയുടെ ഉത്തരവ്. രണ്ടാഴ്ചക്കകം പൊളിച്ചു നീക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് ഉത്തരവിട്ടത്.
ജസ്റ്റിസുമാരായ രമേശ് ധനുക, കമൽ ഖട്ട എന്നിവരുടെ ഡിവിഷൻ ബെഞ്ച് മുംബൈ നഗരസഭക്കാണ് ഉത്തരവ് നൽകിയത്. റാണെക്ക് 10 ലക്ഷം രൂപ പിഴയുമിട്ട കോടതി, സുപ്രീംകോടതിയെ സമീപിക്കാൻ ഒന്നര മാസത്തെ സാവകാശം വേണമെന്ന റാണെയുടെ അപേക്ഷ തള്ളി.
മഹാരാഷ്ട്രയിൽ ശിവസേന സഖ്യ സർക്കാർ ഭരണത്തിലിരിക്കെ റാണെയുടെ ബംഗ്ലാവിലെ അനധികൃത നിർമ്മാണത്തിനെതിരെ നഗരസഭ നോട്ടീസ് നൽകിയിരുന്നു. ഭരണം മാറിയതോടെ, അനധികൃത നിർമ്മിതിക്ക് അംഗീകാരം തേടിയുള്ള റാണെയുടെ അപേക്ഷ നഗരസഭ അംഗീകരിക്കുകയും ചെയ്തു. എന്നാൽ, നഗരസഭയുടെ നടപടി നിയമവിരുദ്ധമാണെന്നും അത് അനാധികൃത നിർമ്മാണത്തെ പ്രോത്സാഹിപ്പിക്കുമെന്നും കോടതി വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.