ലഖ്നോ: പ്രധാനമന്ത്രി നരേന്ദ്ര േമാദിയും ബി.ജെ.പി ദേശിയ അധ്യക്ഷൻ അമിത്ഷായും ഭീകരരാണെന്ന് ഉത്തർ പ്രദേശ് മന്ത്രിയും സമാജ്വാദി പാർട്ടി വക്താവുമായ രജേന്ദ്ര ചൗധരി.
ബി.ജെ.പി നേതാക്കൾ ജനങ്ങളെ ഭയപ്പെടുത്തുകയാണ്. നമ്മുടെ ജനാധിപത്യ സംവിധാനത്തിൽ അവർ ഭീകരത സൃഷ്ടിക്കുകയാണ്. അതിനാൽ നിയമസഭ തെരഞ്ഞെടുപ്പിൽ ജനങ്ങൾ ബി.ജെ.പിയെ പാഠം പഠിപ്പിക്കണം. യു.പിയിൽ ബി.ജെ.പി താഴേക്ക് പോകുമെന്ന് അവർക്കറിയാം. ബീഹാറിനെക്കാൾ മോശമാണ് യു.പിയിലെ ബി.ജെ.പി അവരുടെ പ്രകടനമെന്നും അദ്ദേഹം പറഞ്ഞു.
#Watch Narendra Modi aur Amit Shah dono aatankwaadi hain,aatank paida kar rahe hain loktantra mein says Samajwadi Party's Rajendra Chaudhary pic.twitter.com/KGdeunr2m0
— ANI UP (@ANINewsUP) February 20, 2017
യു.പിയിലെ ഭരണ കക്ഷി ജനങ്ങളെ മതപരമായും ജാതീയമായും വിഭജിച്ചുകൊണ്ടുള്ള രാഷ്ട്രീയം കളിക്കുകയാണെന്ന മോദിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനക്ക് പിന്നാലെയാണ് ചൗധരിയുടെ പ്രസ്താവന. അതേസമയം മര്യാദയില്ലാത്ത ഭാഷയാണ് ചൗധരി പ്രയോഗിച്ചതെന്ന് ബി.ജെ.പി പ്രതികരിച്ചു. അതിനിടെ ബി.എസ്.പി അധ്യക്ഷ മായാവതി മോദി നെഗറ്റീവ് ദലിതനാണെന്ന് പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.