ബ്രിക്​സ്​ ഉച്ചകോടി: മോദി ചൈനയിലെത്തി

 

ഷിയാമെൻ: ബ്രിക്​സ്​ ഉച്ചകോടിയിൽ പ​െങ്കടുക്കാൻ​ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലെത്തി. റഷ്യൻ പ്രസിഡൻറ്​ വ്ലാദിമിർ പുടിനടക്കം ബ്രിക്​സ്​ രാഷ്​ട്രങ്ങളുടെ തലവന്മാരുമായി ഉ​ച്ചകോടിക്കിടെ പ്രധാനമന്ത്രി കൂടിക്കാഴ്​ച നടത്തും. 

കഴിഞ്ഞ തവണ ഇന്ത്യ ആതിഥ്യം വഹിച്ച ബ്രിക്​സ്​ ഉച്ചകോടിയുടെ ഫലങ്ങളിലേക്കാണ്​ താൻ ഉറ്റുനോക്കുന്നതെന്നും ഫലപ്രദമായ ചർച്ചകളും പ്രതിഫലനവും പ്രതീക്ഷിക്കുന്നതായും ചൈനയിലേക്ക്​ പുറപ്പെടുന്നതിന്​ മുമ്പ്​ പ്രധാനമന്ത്രി പറഞ്ഞു. അതി​നിടെ, ചൈനക്ക്​ ഇഷ്​ടപ്പെട്ടില്ലെങ്കിലും ഭീകരവാദത്തോടുള്ള പാകിസ്​താ​​െൻറ നിലപാട്​ ഉച്ചകോടിയിൽ മോദി തീർച്ചയായും ഉന്നയിക്കുമെന്ന്​ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. പാകിസ്​താനെതിരായ വിമർശനം ബ്രിക്​സ്​ വേദിയിൽ ഉയർത്തരുതെന്ന്​ ചൈന കഴിഞ്ഞദിവസം പറഞ്ഞിരുന്നു.​

Tags:    
News Summary - Narendra Modi Arrives In China To Attend BRICS Summit- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.