സിൽചാർ: രാജ്യത്തിെൻറ ഭരണഘടനയെ തകർക്കാൻ ശ്രമമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഭരണഘടനയിലൂെട രാജ് യത്തിന് അടിത്തറയിട്ട മഹാനായ അംബേദ്കറിെൻറ ജന്മവാർഷികംകൂടിയാണിത്. ഭരണഘടനയെ ആദരിക്കുകയെന്നത് ഒാരോ നേ താവിെൻറയും ചുമതലയാണ്. പക്ഷേ, ഇന്ന് ഭരണഘടനയെ അവമതിക്കുന്നതും അതിനെ തകർക്കാൻ ശ്രമിക്കുന്നതുമാണ് നാം കാണുന്നത് -അസമിലെ സിൽചാറിൽ പ്രചാരണയോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക.
ബി.ജെ.പി പ്രകടനപത്രികയിൽ വ്യത്യസ്ത സംസ്കാരങ്ങൾക്കും മതങ്ങൾക്കും ഒരു സ്ഥാനവുമില്ല. അതുപോലെ ഭരണഘടനയോട് ബഹുമാനമില്ലെന്നും അവർ കൂട്ടിച്ചേർത്തു. ലോകം മുഴുവൻ ചുറ്റുന്ന പ്രധാനമന്ത്രിക്ക് തെൻറ മണ്ഡലമായ വാരാണസിയിൽ വരാൻ സമയമില്ല. അദ്ദേഹം അമേരിക്കയിൽ പോകുന്നു, അവിടെ കെട്ടിപ്പിടിക്കുന്നു. ചൈനയിൽ പോയി കെട്ടിപ്പിടിക്കുന്നു. റഷ്യയിലും ആഫ്രിക്കയിലും പോയി കെട്ടിപ്പിടിക്കുന്നു. ജപ്പാനിൽ പോയി െപരുമ്പറ കൊട്ടുന്നു. പാകിസ്താനിൽ ബിരിയാണി കഴിക്കുന്നു. പക്ഷേ, വാരാണസിയിൽ അഞ്ചു മിനിറ്റ് ചെലവഴിക്കാൻ അദ്ദേഹത്തിന് സമയമില്ല. അവിടെ ഒരു വീട്ടിൽ ചെന്ന് കാര്യങ്ങൾ തിരക്കാൻപോലും അദ്ദേഹത്തിന് സമയമില്ല -പ്രിയങ്ക പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.