ഹൈദരാബാദ്: സാങ്കേതിക വിദ്യയും പ്രതിഭയുമാണ് ഇന്ത്യയുടെ വികസന യാത്രയിലെ രണ്ടു പ്രധാന സ്തംഭങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹൈദരാബാദിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ രണ്ടാമത് ലോക ജിയോസ്പേഷ്യൽ രാജ്യാന്തര സമ്മേളനത്തെ ഓൺലൈനിൽ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
സാങ്കേതികവിദ്യ മാറ്റം കൊണ്ടുവരുന്നു. കോവിഡ് കാലത്ത് സാങ്കേതിക വിദ്യയിലൂടെയാണ് സർക്കാർ ജനങ്ങളെ സഹായിച്ചത്. 80 കോടി ആളുകൾക്ക് ക്ഷേമ ആനുകൂല്യങ്ങൾ വിതരണം ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ കുത്തിവെപ്പ് പരിപാടി നടത്തി.
വിവിധ പദ്ധതികളിലൂടെ ഏറ്റവും അവസാനത്തെ ആളെയും ശാക്തീകരിക്കുക എന്നതാണ് സർക്കാറിന്റെ കാഴ്ചപ്പാട്. സാങ്കേതികവിദ്യ നവീകരണം കൊണ്ടുവരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.