ന്യൂഡൽഹി: പ്രതിപക്ഷം തങ്ങളുടെ എണ്ണത്തെക്കുറിച്ച് ചിന്തിക്കരുതെന്നും അവരുടെ ഒാരോ വാ ക്കും വിലമതിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. 17ാം ലോക്സഭയുടെ പ്രഥമ സമ്മേള നത്തിനു മുന്നോടിയായി പാർലമെൻറ് മന്ദിരത്തിനു മുന്നിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പ്രതിപക്ഷം ജനാധിപത്യത്തിൽ അനിവാര്യമാണെന ്നും മോദി പറഞ്ഞു.
എണ്ണത്തെക്കുറിച്ച ചിന്ത പ്രതിപക്ഷം ഒഴിവാക്കണം. അവരുടെ ഒാരോ വാക്കും വിലയുള്ളതാണ്. എം.പിയായി സഭയിൽ ഇരിക്കുേമ്പാൾ നിഷ്പക്ഷതയുടെ ചൈതന്യം കാത്തുസൂക്ഷിക്കണം. ഭരണ-പ്രതിപക്ഷ ചേരിതിരിവില്ലാതെ ജനവികസനത്തിൽ മാത്രം ശ്രദ്ധിച്ച് അടുത്ത അഞ്ചു വർഷക്കാലം ലോക്സഭയുടെ മഹത്ത്വം ഉയർത്തിപ്പിടിക്കാൻ സർക്കാർ പരിശ്രമിക്കും. കഴിഞ്ഞ തവണത്തേക്കാൾ ഫലപ്രാപ്തിയുണ്ടാക്കുന്ന സഭയായിരിക്കും ഇതെന്ന് വിശ്വാസമുണ്ട്. പല അംഗങ്ങളും ഉയർന്ന ചിന്താഗതിയുള്ളവരും ചർച്ചകളെ വിലമതിക്കുന്നവരുമാണ്. അത്തരം ചർച്ചകൾ മാധ്യമങ്ങൾ ജനങ്ങളിലെത്തിക്കണം. മാധ്യമങ്ങൾ സക്രിയമായാൽ സഭക്കുള്ളിൽ അംഗങ്ങളും സക്രിയമാകുമെന്ന് മോദി കൂട്ടിച്ചേർത്തു.
പുതിയ സ്വപ്നങ്ങൾക്കൊപ്പമാണ് പുതിയ ലോക്സഭ വരുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യൻ ജനാധിപത്യത്തിെൻറ ശക്തിയും വിശേഷണങ്ങളും ഒാരോ തെരഞ്ഞെടുപ്പിലും നമുക്ക് ബോധ്യപ്പെട്ടതാണ്. എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികസനം എന്ന് പറഞ്ഞാണ് തങ്ങൾ യാത്ര തുടങ്ങിയത്. അതിൽ അഭൂതപൂർവമായ വിശ്വാസമാണ് ജനം രേഖപ്പെടുത്തിയത്. ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റുന്നതിനുള്ള പരിശ്രമം തങ്ങളുടെ ഭാഗത്തുനിന്നുണ്ടാകും.
സ്വാതന്ത്ര്യത്തിനുശേഷം ഇത്രയേറെ ജനങ്ങൾ സമ്മതിദാനാവകാശം വിനിയോഗിക്കുകയും സ്ത്രീകളെ ജനപ്രതിനിധികളായി തെരഞ്ഞെടുക്കുകയും ചെയ്ത മറ്റൊരു തെരഞ്ഞെടുപ്പുണ്ടായിട്ടില്ല. സഭ സുഗമമായി നടക്കുേമ്പാഴെല്ലാം രാജ്യതാൽപര്യം മാനിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നതാണ് പോയ അഞ്ചു വർഷത്തെ അനുഭവം. ആ അനുഭവങ്ങളുടെ വെളിച്ചത്തിൽ ഉയർന്ന നിലവാരത്തിലുള്ള ചർച്ച നടത്തണമെന്നും ജനതാൽപര്യം നോക്കി തീരുമാനങ്ങൾ എടുക്കണമെന്നും എം.പിമാരോട് മോദി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.