ന്യൂഡൽഹി: കശ്മീർ മധ്യസ്ഥതക്ക് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിനോട് അഭ്യ ർഥന നടത്തിയെന്ന വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെൻറിന് വിശദീകര ണം നൽകണമെന്ന പ്രതിപക്ഷാവശ്യം സർക്കാർ വീണ്ടും തള്ളി. ഇൗ വിഷയത്തിൽ മോദി മൗനം തുടരുന ്നതിൽ പ്രതിഷേധിച്ച് ലോക്സഭയിൽ പ്രതിപക്ഷം ഇറങ്ങിപ്പോക്ക് നടത്തി. പ്രതിപക്ഷാവശ്യത്തോട് സഭയിൽ പ്രതികരിച്ചത് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങാണ്. മോദിയും ട്രംപുമായി ചർച്ച നടന്നതല്ലാതെ, കശ്മീർ മധ്യസ്ഥതക്ക് അഭ്യർഥിച്ചിട്ടില്ലെന്ന് രാജ്നാഥ് സിങ് പറഞ്ഞു. മോദി-ട്രംപ് ചർച്ചയിൽ ഒപ്പമുണ്ടായിരുന്ന വിദേശകാര്യമന്ത്രി ജയ്ശങ്കർ പാർലമെൻറിെൻറ ഇരുസഭകളിലും കാര്യങ്ങൾ വിശദീകരിച്ചു കഴിഞ്ഞിട്ടുണ്ട്.
കശ്മീർ പ്രശ്നത്തിൽ മൂന്നാംകക്ഷി ഇടപെടൽ ഇന്ത്യ അനുവദിക്കില്ല. ഷിംല കരാറിലെ ധാരണക്ക് വിരുദ്ധമാണത്. ദേശീയാഭിമാനത്തിെൻറ വിഷയവുമാണ്. ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും സർക്കാർ തയാറല്ലെന്ന് രാജ്നാഥ് സിങ് വ്യക്തമാക്കി. മോദി സംസാരിക്കണമെന്ന് ആവശ്യപ്പെടുേമ്പാൾ അത് അംഗീകരിക്കാതെ രാജ്നാഥ് സിങ് വിശദീകരണം നൽകുന്നതിൽ പ്രതിഷേധിച്ച് ഇതിനകം പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയിരുന്നു.
രാവിലെ സഭ സമ്മേളിച്ചപ്പോൾതന്നെ മോദി സംസാരിക്കണമെന്ന് പ്രതിപക്ഷം ബഹളം ഉയർത്തിയെങ്കിലും വിഷയം ഉന്നയിക്കാൻ സ്പീക്കർ ഒാം ബിർല അനുമതി നൽകിയില്ല. ഇതോടെ വിവിധ പ്രതിപക്ഷ പാർട്ടി എം.പിമാർ സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു.
എന്നാൽ, ചോദ്യോത്തരവേള മുടക്കി വിഷയത്തിലേക്ക് കടക്കാൻ പറ്റില്ലെന്ന് സ്പീക്കർ ശഠിച്ചു. ഒരു മണിക്കൂർ നീണ്ട ചോദ്യോത്തര വേളക്കു ശേഷമാണ് കോൺഗ്രസ് സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരിയെ വിഷയം ഉന്നയിക്കാൻ സ്പീക്കർ അനുവദിച്ചത്. ട്രംപും മോദിയും തമ്മിൽ നടത്തിയ സംഭാഷണത്തിെൻറ പശ്ചാത്തലത്തിൽ ട്രംപ് നടത്തിയ വെളിപ്പെടുത്തലിനെക്കുറിച്ച് മോദിയല്ലാതെ മറ്റാരാണ് പാർലമെൻറിൽ വിശദീകരിക്കേണ്ടതെന്ന് അധീർ രഞ്ജൻ ചോദിച്ചു. ട്രംപ് പറഞ്ഞത് ശരിയായാലും തെറ്റായാലും അത് പാർലമെൻറിനെ നേരിട്ട് അറിയിക്കാൻ പ്രധാനമന്ത്രിക്ക് ബാധ്യതയുണ്ട്. ഇത്രത്തോളം പാർട്ടി എം.പിമാർ ആവശ്യപ്പെട്ടിട്ടും പരിഗണിക്കാത്തത് സങ്കടകരമാണെന്ന് ഡി.എം.കെയിലെ ടി.ആർ. ബാലുവും പറഞ്ഞു. ഇതിനെതുടർന്നായിരുന്നു രാജ്നാഥിെൻറ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.