മുംബൈ: എമിറേറ്റ്സ് വിമാനത്തിൽ ദുബൈയിലേക്ക് പറക്കാനിരുന്ന ജെറ്റ് എയർവേസ് സ്ഥാ പകൻ നരേഷ് ഗോയലിനെയും ഭാര്യ അനിതെയയും തിരിച്ചിറക്കി. സാമ്പത്തിക പ്രതിസന്ധിയെ തു ടർന്ന് അടച്ചുപൂട്ടിയ ജെറ്റ് എയർവേസിെൻറ ഡയറക്ടർമാരായ ഇരുവർക്കുമെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടർന്നാണ് നടപടി. ജെറ്റിെൻറ സാമ്പത്തിക ഇടപാടുകളെ കുറിച്ച് വിവിധ ഏജൻസികൾ അന്വേഷണം നടത്തിവരികയാണ്.
ശനിയാഴ്ച ഉച്ചക്ക് 3.35നാണ് മുംബൈയിൽനിന്നുള്ള എമിറേറ്റ്സ് വിമാനത്തിൽ ഇരുവരും കയറിയത്. എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയായിരുന്നു ഇത്. എന്നാൽ, പറന്ന് ഉയരാനായി റൺേവയിൽ എത്തിയ വിമാനം അധികൃതർ തിരിച്ചുവിളിക്കുകയായിരുന്നു. തുടർന്ന് നരേഷ് ഗോയലിനെയും ഭാര്യയെയും ഇറക്കി. ഇവരുടെ ലഗേജുകളും ഇറക്കിയശേഷം വൈകിയാണ് വിമാനം പറന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.