അഹ്മദാബാദ്: നരോദ ഗാം കൂട്ടക്കൊല കേസിലെ പ്രധാന പ്രതിയും മുൻ മന്ത്രിയുമായ മായ െകാട്നാനി സംഭവസ്ഥലത്ത് ഉണ്ടായിരുന്നുവെന്നതിന് കൂടുതൽ തെളിവുകളുമായി പ്രോസിക്യൂഷൻ. പ്രത്യേക കോടതിയുടെ വാദം കേൾക്കലിനിടെയണ് കൊട്നാനി രാവിലെ ഒമ്പതിന് സ്ഥലത്തുണ്ടായിരുന്നുവെന്ന് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഗൗരങ് വ്യാസ് വ്യക്തമാക്കിയത്. ജനക്കൂട്ടത്തെ ഇളക്കിവിട്ടശേഷം 10 മിനിറ്റിനകം അവർ സ്ഥലംവിെട്ടന്നും ഇതിന് സാക്ഷികളുണ്ടെന്നും വ്യാസ് പറഞ്ഞു.
2002 ഫെബ്രുവരി 28ന് രാവിലെ ഒമ്പതിന് ഗാന്ധി നഗറിൽനിന്നാണ് കൊട്നാനി നരോദ ഗാമിൽ എത്തിയത്. കൊട്നാനി സംഭവസമയം രാവിലെ നിയമസഭയിലും ഉച്ചക്കുശേഷം ആശുപത്രിയിലുമുണ്ടായിരുന്നു എന്നത് അസംബന്ധമാണ്. ഇത് അവരെ കേസിൽനിന്ന് രക്ഷപ്പെടുത്താനുള്ള ശ്രമത്തിെൻറ ഭാഗമാണ്. കൊട്നാനിയുടെ മൊബൈൽ ടവർ ലൊക്കേഷൻ രാവിലെ 10ന് സോള ഭാഗത്തായിരുന്നുവെന്നും എസ്.പി.പി വ്യക്തമാക്കി. ജനക്കൂട്ടത്തെ ഇളക്കിവിെട്ടന്നാണ് കൊട്നാനിക്കെതിരെയുള്ള പ്രധാന കേസെന്നും അദ്ദേഹം പറഞ്ഞു.
കേസ് അടുത്ത വാദംകേൾക്കലിനായി തിങ്കളാഴ്ചയിലേക്ക് മാറ്റി. മുൻ തെഹൽക പത്രപ്രവർത്തകൻ അശിഷ് ഖേതൻ ഒളികാമറ ഒാപറേഷനിലൂടെ പ്രതികളുമായി നടത്തിയ കൂടിക്കാഴ്ചയുടെ സി.ഡി കോടതി തിങ്കളാഴ്ച കാണും. ലോക്കൽ പൊലീസും പ്രത്യേക അന്വേഷണ സംഘവും പിടിച്ച കുറ്റകൃത്യങ്ങളുടെ സി.ഡിയും പരിശോധിക്കും. 2002 ഫെബ്രുവരി 27ന് നരോദ ഗാമിലുണ്ടായ കൂട്ടക്കൊലയിൽ 11 മുസ്ലിംകളാണ് കൊല്ലപ്പെട്ടത്. കൂട്ടക്കൊലയിലും ഇതിനുപിന്നിലെ ഗൂഢാലോചനയിലും കൊട്നാനി പ്രതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.