ദേ​ശീ​യ ന്യൂ​ന​പ​ക്ഷ ക​മീ​ഷ​ന്‍റെ പു​തി​യ ​ചെ​യ​ർ​പേ​ഴ്സ​നാ​യി ചു​മ​ത​ല​യേ​റ്റ സ​യ്യി​ദ ശ​ഹ്​​സാ​ദി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ന്നു. ക​മീ​ഷ​ൻ അം​ഗ​ങ്ങ​ളാ​യ ധ​ന്യ​കു​മാ​ർ ജി​ന​പ്പ ഗു​ണ്ടെ, റി​ഞ്ച​ൻ ലാ​മോ എ​ന്നി​വ​ർ സ​മീ​പം

'ഹിജാബിൽ കോടതി വിധി മാനിക്കണം; ഭഗവത് ഗീത തത്ത്വചിന്തയായി കാണണം'

ന്യൂഡൽഹി: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയതിൽ കോടതി വിധി മാനിക്കണമെന്നും ഗുജറാത്തിൽ ഭഗവത്ഗീത പഠിപ്പിക്കുന്നത് തത്ത്വചിന്തയായി കാണണമെന്നും ദേശീയ ന്യൂനപക്ഷ കമീഷൻ. 'കശ്മീർ ഫയൽസ്' സിനിമ പ്രദർശനത്തിനു ശേഷം തിയറ്ററുകളിൽ മുസ്ലിംകൾക്കെതിരെ വിദ്വേഷമുണ്ടാക്കുന്ന ആഹ്വാനങ്ങളുടെ വിഡിയോകൾ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും ദേശീയ ന്യൂനപക്ഷ കമീഷൻ ചെയർപേഴ്സനായി ചുമതലയേറ്റ സയ്യിദ് ശഹ്സാദി വാർത്തസമ്മേളനത്തിൽ പറഞ്ഞു.

തിലകം ചാർത്തുന്നവരും ചാർത്താത്തവരും ബുർഖ ധരിക്കുന്നവരും ധരിക്കാത്തവരും താടിവെക്കുന്നവരും വെക്കാത്തവരും ഉണ്ട്. മുസ്ലിംകളിൽ തന്നെ ഹിജാബ് ധരിക്കാത്തവരും താടിവെക്കാത്തവരും ഏറെയുണ്ട്. അത് ഓരോരുത്തരുടെയും അഭിപ്രായമാണ്. കോടതി വിധി വന്ന് കഴിഞ്ഞാൽ അത് സ്വീകരിച്ചേ മതിയാകൂ എന്നും അവർ വ്യക്തമാക്കി.

ഗുജറാത്തിൽ ഭഗവത്ഗീത പാഠ്യപദ്ധതിയുടെ ഭാഗമാക്കിയത് ഒരു മതഗ്രന്ഥമെന്ന നിലയിലല്ല കാണേണ്ടത്. തത്ത്വചിന്താപരമായ ഗ്രന്ഥം എന്ന നിലയിലാണ്. രാജ്യത്തിന്‍റെ അസ്തിത്വവുമായി ബന്ധപ്പെട്ടതാണത്. ഖുർആൻ പഠിപ്പിക്കുകയാണെങ്കിൽ അതിനും കമീഷൻ എതിരല്ല.

മദ്റസ പഠനത്തിൽ മാറ്റം വരുത്തേണ്ടതുണ്ട്. ഛത്രപതി ശിവജിയുടെ ജീവചരിത്രം പഠിപ്പിക്കുന്ന പുസ്തകങ്ങൾ ഝാർഖണ്ഡിലെ മദ്റസകളിലുണ്ട്. അത്തരം പുസ്തകങ്ങളെ പ്രോത്സാഹിപ്പിക്കണം. മദ്റസകൾ സന്ദർശിച്ചപ്പോൾ തങ്ങൾക്ക് ഡോക്ടറാകണം എന്ന് വിദ്യാർഥികൾ പറഞ്ഞുവെന്നും അതിന് മദ്റസകളിൽ പഠിച്ചതു കൊണ്ട് കാര്യമില്ലല്ലോ എന്നുമാണ് അസമിൽ മദ്റസകൾ അടച്ചുപൂട്ടിയതിന് മുഖ്യമന്ത്രി കാരണമായി പറഞ്ഞത്. ഇതുസംബന്ധിച്ച് ആരും പരാതി നൽകിയിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. കമീഷൻ അംഗങ്ങളായ ധന്യകുമാർ ജിനപ്പ ഗുണ്ടെ, റിഞ്ചൻ ലാമോ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. 

Tags:    
News Summary - National Commission for Minorities says Court judgment must be respected in hijab; Bhagavad Gita should be seen as a philosophy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.