അമേത്തി: അമേത്തിയിലെ ജനങ്ങൾക്ക് സാരിയും ഷൂസും വിതരണം ചെയ്ത കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയെ രൂക്ഷമായി വിമർ ശിച്ച് കിഴക്കൻ യു.പിയുടെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ജനങ്ങളുടെ പ്രശ്നങ്ങളെ അടിച ്ചമർത്താനല്ല അവ പരിഹരിക്കുന്നതിനുള്ളതാണ് ദേശീയതയെന്ന് പ്രിയങ്ക വ്യക്തമാക്കി.
കോൺഗ്രസിൻെറ ശക്തി കേന്ദ്രങ്ങളായ അമേത്തിയിലെയും റായ്ബേറലിയിലേയും ജനങ്ങൾ അഭിമാനമുള്ളവരാണ്. മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ സൗജന്യങ്ങൾ നൽകുന്നത് തെറ്റാണ്. ജനങ്ങളുടെ പ്രശ്നങ്ങൾ വ്യക്തമാണ്. അവർക്ക് ജോലി, വിദ്യാഭ്യാസം, സ്ത്രീ സുരക്ഷ, ആരോഗ്യം എന്നിവയാണ് ആവശ്യം. ജനങ്ങളുടെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാണ് ദേശീയത. ഇവിടെ ബി.ജെ.പി ജനങ്ങളെ കേൾക്കുന്നില്ല. ജനങ്ങൾ അവരുടെ പ്രശ്നങ്ങൾ ഉയർത്തുേമ്പാൾ അവ മൂടിവെക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഇത് ജനാധിപത്യമോ ദേശീയതയോ അല്ല -പ്രിയങ്ക പറഞ്ഞു.
മാധ്യമങ്ങൾക്ക് മുന്നിൽ വെച്ച് ജനങ്ങൾക്ക് സാരിയും ഷൂസും പണവും നൽകി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന രീതി തെറ്റാണ്. അമേത്തിലെ ജനങ്ങൾ ഒരിക്കലും ആരുടെ മുന്നിലും യാചിക്കില്ല. 12 വയസുള്ളപ്പോഴാണ് താൻ അമേത്തിയിലെത്തിയത്. അേമത്തിയിലെയും റായ്ബറേലിയിലെയും ജനങ്ങൾ അഭിമാനമുള്ളവരാണെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.