നവരാത്രി: സുപ്രീംകോടതി കാന്റീനിൽ ഉള്ളിക്കും മാംസാഹാരത്തിനും വിലക്ക്

ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി നവരാത്രി ആഘോഷം കഴിയുന്നതുവരെ സുപ്രീംകോടതി കാന്റീനിൽ ഉള്ളിയും മാംസവും അടങ്ങിയ ആഹാരങ്ങൾ നൽകില്ല. ഇതിനെതിരെ അഭിഭാഷകർ സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് കപിൽ സിബലിന് കത്തെഴുതി.

ഇത്തരമൊരു വിലക്ക് അനുവദിക്കുന്നത് ഭാവിയിൽ തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് അഭിഭാഷകർ കത്തിൽ ബോധിപ്പിച്ചു. സാധാരണ നവരാത്രി ആചരിക്കുന്ന അഭിഭാഷകർ ഒമ്പത് ദിവസവും തങ്ങളുടെ ഭക്ഷണം വീടുകളിൽ നിന്ന് കൊണ്ടുവരാറായിരുന്നു പതിവെന്ന് കത്തിൽ അഭിഭാഷകർ ചൂണ്ടിക്കാട്ടി.

നവരാത്രി ആചരിക്കുന്നവർക്ക് ഉള്ളിയും മാംസവുമില്ലാത്ത ഭക്ഷണം നൽകുന്നതിൽ വിരോധമില്ല. എന്നാൽ, മറ്റുള്ളവരുടെ മേൽ ആ ഭക്ഷണം അടിച്ചേൽപിക്കുന്നതെങ്ങനെയാണെന്ന് അഭിഭാഷകർ ചോദിച്ചു. 

Tags:    
News Summary - Navratri: Onion and meat food banned in Supreme Court canteen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.