നാവികസേന വൻ സൈനികഭ്യാസത്തിനൊരുങ്ങുന്നു

ന്യൂഡൽഹി: അതിർത്തിയിൽ പാക് പ്രകോപനം തുടരവേ ഇന്ത്യൻ സേന വമ്പൻ സൈനികഭ്യാസത്തിനൊരുങ്ങുന്നു.   അടുത്ത ആഴ്ച മുതൽ അറബിക്കടലിൽ പശ്ചിം ലെഹർ (പടിഞ്ഞാറൻ തിരമാല) എന്ന പേരിലാണ് ഇന്ത്യൻ സൈനികഅഭ്യാസം നടക്കുക.

40 യുദ്ധക്കപ്പലുകൾ, അന്തർവാഹിനികൾ  ഫൈറ്റർ ജെറ്റുകൾ, പട്രോൾ വിമാനങ്ങൾ, ഡ്രോൺ വിമാനങ്ങൾ എന്നിവ അഭ്യാസത്തിലുണ്ടാകും. കടൽവഴിയുള്ള ഇന്ത്യൻപ്രതിരോധത്തിന് മൂർച്ച കൂട്ടുന്നതിൻെറ ഭാഗമായണ് നടപടി. 

പാകിസ്ഥാൻ കരസേനാ മേധാവി ജനറൽ റഹീൽ ഷെരീഫ്  അതിർത്തിയിലെ സൈന്യച്ചെ ഉപയോഗിച്ച് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ  ഒരു ഭീകരാക്രമണ രൂപത്തിൽ ഓപ്പറേഷൻ നടത്താനിടയുണ്ടെന്നാണ് ഇന്ത്യൻ സുരക്ഷാ വൃത്തങ്ങളുടെ വിലയിരുത്തൽ. നവംബർ അവസാനം വിരമിക്കുന്ന ജനറൽ ഷെരീഫ് സംഘർഷങ്ങൾ രൂക്ഷമാക്കാൻ സാധ്യതയുണ്ടെന്ന് ഒരു സ്രോതസ്സ് പറഞ്ഞു. 
 

Tags:    
News Summary - navy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.