'സമീർ വാങ്കഡെയുടെ പിതാവിന്‍റെ പേര്​ ദാവൂദ്​ അല്ല'; നവാബ് മാലിക്കിന്‍റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന്​ അത്താവാലെ

മുംബൈ: നാർകോട്ടിക്​സ്​ കൺട്രോൾ ബ്യൂറോ സോണൽ ഡയരക്​ടർ സമീർ വാങ്കഡെക്കെതിരെ എൻ.സി.പി നേതാവ്​ നവാബ്​ മാലിക്​ ഉന്നയിച്ച ആരോപണങ്ങൾ അടിസ്​ഥാനരഹിതമെന്ന്​ കേന്ദ്രമന്ത്രി രാംദാസ്​ അത്താവാലെ.

'സമീർ വാങ്കഡേക്കെതിരെ നവാബ് മാലിക് ഉന്നയിച്ച ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്​. നവാബ്​ മാലിക്​ ഞങ്ങളുടെ സമൂഹത്തെ അപകീർത്തിപ്പെടുത്തുകയാണ്. സമീറിന്‍റെ പിതാവിന്‍റെ പേര് ദാവൂദ് എന്നല്ല. അവരുടെ എല്ലാ രേഖകളും ഞാനും കണ്ടിട്ടുണ്ട്' -അത്താവാലെ പറഞ്ഞു. തന്‍റെ മരുമകൻ മയക്കുമരുന്ന്​ കേസിൽ ജയിലിലായതിനെ തുടർന്നാണ്​ നവാബ്​ മാലിക്ക്​ ഇത്തരം ആരോപണം ഉയർത്തുന്നതെന്ന്​ മന്ത്രി പറഞ്ഞു.

'സമീർ ദലിതനാണ്​.ആര്യൻ മയക്കുമരുന്ന്​ ഉപയോഗിച്ചില്ലെങ്കിൽ പിന്നെന്തിനാണ്​ കേസ്​, എന്ത്​ കൊണ്ടാണ്​ ജാമ്യം ലഭിക്കാൻ ഇത്ര വൈകിയത്​'-അത്താവാലെ ചോദിച്ചു.

'കേന്ദ്രമന്ത്രി ഞങ്ങളെ പിന്തുണക്കുന്നു, കാരണം ഞങ്ങൾ എല്ലാ രേഖകളും അദ്ദേഹത്തെ കാണിച്ചു. അദ്ദേഹത്തിന് ഞങ്ങളുടെ അവസ്​ഥയിൽ അനുഭാവമുണ്ട്. നവാബ് മാലിക്കിന്‍റെ എല്ലാ അവകാശവാദങ്ങളും തെറ്റാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു' -സമീർ വാങ്കഡെയുടെ ഭാര്യ ​ക്രാന്തി രേഡ്​ക്കർ പറഞ്ഞു.

സമീർ വാങ്കഡെ മുസ്​ലിം; പള്ളിയിൽ പോകാറുണ്ട്​ -വെളിപ്പെടുത്തലുമായി ആദ്യഭാര്യയുടെ പിതാവ്​

കോടികൾ കൈക്കൂലി വാങ്ങിയതായി ആരോപണവിധേയനായ നാർക്കോട്ടിക് ക​ൺട്രോൾ ബ്യൂറോ (എൻ.സി.ബി) മുംബൈ സോണൽ ഡയറക്ടർ സമീർ വാങ്കഡെ മുസ്​ലിമായിരുന്നുവെന്ന വെളിപ്പെടുത്തൽ സ്​ഥിരീകരിച്ച്​ ആദ്യഭാര്യയുടെ പിതാവ്​ രംഗത്തെത്തിയിരുന്നു​. ഈ മാസം ആദ്യം ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാൻ അടക്കമുള്ളവരെ വാങ്കഡെയുടെ നേതൃത്വത്തിലുള്ള എൻ.സി.ബി സംഘം മുംബൈയിൽ കപ്പലിൽ മയക്കുമരുന്ന് പാർട്ടിയുമായി ബന്ധപ്പെട്ട്​ പിടികൂടിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ വാങ്കഡെ സംവരണാനുകൂല്യം തട്ടാൻ ഹിന്ദുവാണെന്ന വ്യാജ രേഖ ചമച്ചതായും കൈക്കൂലി വാങ്ങിയതായും ആരോപണം ഉയർന്നത്​.

സമീർ വാങ്കഡെ ജന്മനാ മുസ്​ലിമാണെന്നും തന്‍റെ മകളെ വിവാഹം കഴിച്ച ശേഷവും അദ്ദേഹം പള്ളിയിൽ പോവാറുണ്ടായിരുന്നുവെന്നുമാണ്​ ആദ്യഭാര്യ ഡോ. ശബാനയുടെ പിതാവ്​ ഡോ. സഹീദ് ഖുറേഷി​ മാധ്യമപ്രവർത്തകരോട് പറഞ്ഞത്​.

മുസ്​ലിമായി ജനിച്ച്​, ഇസ്​ലാമിക നിയമപ്രകാരം മുസ്​ലിമിനെ നികാഹ്​ ചെയ്​ത സമീർ വാങ്കഡെ, ഹിന്ദു പട്ടികജാതി വിഭാഗത്തിൽപ്പെട്ടയാളാണെന്ന് കാണിക്കാൻ ജാതി സർട്ടിഫിക്കറ്റ് ഉൾപ്പെടെ വ്യാജ രേഖകൾ ചമച്ചത്​ സംവരണ ക്വോട്ടയിൽ ജോലി ലഭിക്കാനാണെന്ന്​ മഹാരാഷ്ട്ര മന്ത്രിയും എൻ.സി.പി നേതാവുമായ നവാബ് മാലിക് ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെ സാധൂകരിക്കുന്നതായിരുന്നു​ ഡോ. സഹീദ്​ ഖുറേഷിയുടെ വെളിപ്പെട​ുത്തൽ.

സമീർ വാങ്കഡെയും അദ്ദേഹത്തിന്‍റെ ജനന സർട്ടിഫിക്കറ്റും സംബന്ധിച്ച വിവാദം ഉടലെടുത്തതോടെയാണ്​ ഹിന്ദുവാണെന്ന വാങ്കഡെയുടെ അവകാശവാദത്തെ കുറിച്ച്​ തങ്ങൾ ​അറിയുന്നതെന്ന് ഖുറേഷി പറഞ്ഞു. "ജന്മനാ ഹിന്ദുവാണെന്ന സമീറിന്‍റെ അവകാശം വാദം പുറത്തുവന്നപ്പോൾ, എന്‍റെ മകളെ ഹിന്ദുവിന്​ വിവാഹം കഴിച്ചുകൊടുത്തതെങ്ങനെയെന്ന്​ പലരും എന്നോട് ചോദിച്ചു. എനിക്കും എന്‍റെ കുടുംബത്തിനും അത് അഭിമാന പ്രശ്നമായി. ഈ സാഹചര്യത്തിലാണ്​ ശബാനയും സമീറും തമ്മിലുള്ള വിവാഹം നടക്കുമ്പോൾ വരൻ ഇസ്​ലാം മതവിശ്വാസിയായിരുന്നുവെന്ന കാര്യം ഞാൻ വ്യക്തമാക്കുന്നത്​' -വിഷയത്തിൽ ഇപ്പോൾ മൗനം വെടിയാനുള്ള തന്‍റെ തീരുമാനം വിശദീകരിച്ചുകൊണ്ട് സഹീദ്​ പറഞ്ഞു,

'ജോലി കിട്ടിയത്​ എങ്ങനെയെന്നറിയില്ല'

ശബാനയുമായുള്ള വിവാഹം കഴിഞ്ഞ് രണ്ട് വർഷത്തിന് ശേഷമാണ്​ സമീറിന്​ സർക്കാർ ജോലി ലഭിച്ചത്​. സംവരണ ക്വാട്ടയിലാണോ ജോലി നേടിയതെന്ന്​ അറിയില്ലെന്ന്​ ഖുറേഷി പറഞ്ഞു. "ജോലി ലഭിച്ചുവെന്നതല്ലാതെ അത് എങ്ങനെ ലഭിച്ചുവെന്ന് ആരും അന്വേഷിച്ചിട്ടില്ല. പൊതുവെ മറ്റൊരാളുടെ ജീവിതത്തിലേക്ക് അത്ര ആഴത്തിൽ പോകാറില്ല. ഏതെങ്കിലും ക്വാട്ടയിലൂടെയാണോ ജോലി ലഭിച്ചത് എന്ന് കണ്ടെത്തുക അന്ന്​ എളുപ്പമായിരുന്നില്ല." -അദ്ദേഹം പറഞ്ഞു.

'ജ്ഞാനദേവ് ഇസ്​ലാം സ്വീകരിച്ച്​​ ദാവൂദ്​ എന്ന്​ പേര്​ മാറ്റി​'

സമീറിന്‍റെ പിതാവ്​ ഇസ്​ലാം സ്വീകരിച്ച വ്യക്​തിയാണെന്നും ഖുറേഷി വ്യക്​തമാക്കി. തന്‍റെ പേര് ദാവൂദ് എന്നല്ല, ജ്ഞാനദേവ് എന്നാണെന്ന്​ സമീർ വാങ്കഡെയുടെ പിതാവ് പറഞ്ഞിരുന്നു. എന്നാൽ, ഇതിന്​ തെളിവായി അദ്ദേഹം കാണിച്ച രേഖകൾ ഇസ്ലാം സ്വീകരിക്കുന്നതിന്​ മുമ്പുള്ളതാണെന്ന്​ ഖുറേഷി പറഞ്ഞു. ​​"ജ്ഞാനദേവ് വാങ്കഡെ എന്ന പേരിൽ കാണിച്ച രേഖകളെല്ലാം സഹീദയുമായുള്ള വിവാഹത്തിന് മുമ്പുള്ളതാണ്. അദ്ദേഹം ഇസ്​ലാം സ്വീകരിച്ചാണ്​ സഹീദയെ വിവാഹം കഴിച്ചത്​. ശേഷം ഒരു സാധാരണ മുസ്​ലിം ആയാണ്​ ജീവിതം നയിച്ചത്​' -ഖുറേഷി പറഞ്ഞു.

സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമാണ്​ 2006ൽ താൻ ഡോ. ഷബാന ഖുറേഷിയെ വിവാഹം കഴിച്ചതെന്ന് സമീർ വാങ്കഡെ നേരത്തെ പറഞ്ഞിരുന്നു. 2016ൽ സിവിൽ കോടതി വഴി ഇരുവരും വിവാഹമോചനം നേടി. പിന്നീട് 2017ൽ നടി ക്രാന്തി​െയ വിവാഹം കഴിച്ചു.

നികാഹ്​ സർട്ടിഫിക്കറ്റ്​ പുറത്ത്​ വിട്ടത്​ നവാബ്​ മാലിക്​

സമീർ വാങ്കഡെ​യുടെ വിവാഹ സർട്ടിഫിക്കറ്റുമായി മ​ഹാ​രാ​ഷ്​​ട്ര മ​ന്ത്രി നവാബ്​ മാലിക്​ രംഗത്തെത്തിയിരുന്നു. വ്യാ​ജ ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റി​ലൂ​ടെ​യാ​ണ്​ േജാ​ലി നേ​ടി​യ​തെ​ന്ന ആ​രോ​പ​ണ​ത്തി​ന്​ തെ​ളി​വായാണ്​ സ​മീ​ർ വാ​ങ്ക​ഡെ​യു​ടെ ആ​ദ്യ വി​വാ​ഹ​ത്തി‍െൻറ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി​ മാ​ലി​ക്​ രം​ഗ​ത്തു വ​ന്ന​ത്. വി​വാ​ഹ സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ സ​മീ​ർ ദാ​വൂ​ദ്​ വാ​ങ്ക​ഡെ എ​ന്നാ​ണ്​ പേ​ര്. മ​ഹ​ർ ന​ൽ​കി​യ തു​ക​യും അ​തി​ലു​ണ്ട്.

മു​സ്​​ലി​മാ​യ സ​മീ​ർ പ​ട്ടി​ക ജാ​തി സം​വ​ര​ണാ​നു​കൂ​ല്യ​ത്തി​ലൂ​ടെ​യാ​ണ്​ െഎ.​ആ​ർ.​എ​സ്​ നേ​ടി​യ​തെ​ന്നാ​ണ്​ മാ​ലി​ക്കി‍െൻറ ആ​രോ​പ​ണം. ഡോ. ​ശ​ബാ​ന ഖു​റൈ​ശി​യു​മാ​യു​ള്ള ആ​ദ്യ വി​വാ​ഹ​ത്തി‍െൻറ സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ്​ പു​റ​ത്തു​വി​ട്ട​ത്. സ​മീ​റും കു​ടും​ബ​വും മു​സ്​​ലി​മാ​യ​തി​നാ​ലാ​ണ്​ നി​ക്കാ​ഹ്​ ചെ​യ്​​ത്​ കൊ​ടു​ത്ത​തെ​ന്ന്​ ഖാ​ദി മു​സ​മ്മി​ൽ അ​ഹ്​​മ​ദ്​ മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ​റ​ഞ്ഞു.

Tags:    
News Summary - Nawab Malik's all allegations against Sameer Wankhede baseless says Ramdas Athawale

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.