നക്സലുകളുമായി ഏറ്റുമുട്ടല്‍;  രണ്ടു സുരക്ഷ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു 

റായ്പുര്‍: നക്സലുകളുമായുള്ള ഏറ്റുമുട്ടലില്‍ രണ്ടു സുരക്ഷ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഛത്തിസ്ഗഢിലെ ബിജാപുര്‍ ജില്ലയില്‍ മിര്‍തൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചെര്‍ലി വില്ളേജില്‍ വെള്ളിയാഴ്ചയാണ് ഏറ്റുമുട്ടല്‍ നടന്നത്. ഛത്തിസ്ഗഢ് സായുധസേനയും (സി.എ.എഫ്) ജില്ലാ പൊലീസ് വിഭാഗവും സംയുക്തമായി സുരക്ഷാപരിശോധന നടത്തുമ്പോഴാണ് ആക്രമണമുണ്ടായത്. 
പൊലീസ് കോണ്‍സ്റ്റബിള്‍മാരായ ഹേമന്ദ് കുമാര്‍, ഗബ്ബ റാം എന്നിവരാണ് കൊല്ലപ്പെട്ടത്. സേനയിലെ ജവാന്മാരായ സഹ്ദേവ് രാജ്വാഡെ, മുദ്ദാറാം എന്നിവര്‍ക്ക് പരിക്കേറ്റു.
തലസ്ഥാനനഗരിയായ റായ്പൂരില്‍നിന്ന് 450 കി.മീ. അകലെ നിര്‍മാണത്തിലിരിക്കുന്ന റോഡിന്‍െറ സുരക്ഷ ഉറപ്പു വരുത്തുന്നതിന്‍െറ ഭാഗമായി പരിശോധന നടത്തുന്നതിനിടയിലാണ് കനത്ത വെടിവെപ്പുണ്ടായതെന്ന് ബസ്ത്തര്‍ റേഞ്ച് ഐ.ജി പി. സുന്ദര്‍രാജ് അറിയിച്ചു. സംഭവത്തിനുശേഷം ആക്രമണകാരികള്‍ രക്ഷപ്പെട്ടു.

Tags:    
News Summary - naxal attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.