ന്യൂഡൽഹി: സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നതിനും ഭിന്നലിംഗക്കാർക്ക് അർഹമായ വൈവാഹിക അവകാശങ്ങൾ നൽകുന്നതിനുമുള്ള സ്വകാര്യ ബിൽ പാർലമെന്റിൽ അവതരിപ്പിച്ച് നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) എം. പി സുപ്രിയ സുലെ.
രണ്ട് പങ്കാളികളും പുരുഷന്മാരാണെങ്കിൽ വിവാഹപ്രായം 21 വയസും സ്ത്രീ പങ്കാളികൾക്ക് 18 വയസും ആയി നിജപ്പെടുത്താൻ ബിൽ നിർദ്ദേശിക്കുന്നു.
1954ലെ സ്‌പെഷ്യൽ മാര്യേജ് ആക്‌ടിന്റെ വിവിധ വകുപ്പുകൾ ഭേദഗതി ചെയ്തുകൊണ്ട് 'ഭർത്താവ്', 'ഭാര്യ' എന്നീ വാക്കുകൾക്ക് പകരം 'ഇണ' എന്ന് മാറ്റണമെന്നും ബിൽ നിർദ്ദേശിക്കുന്നു. ബിൽ അവതരിപ്പിച്ചത് സംബന്ധിച്ച് വിശദമായി എം.പി ട്വിറ്ററിൽ വിവരം പങ്കുവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.