അദാനി വിമാനത്താവളം എന്നെഴുതിയ ബോർഡ്​ ശിവസേന പ്രവർത്തകർ നശിപ്പിച്ചപ്പോൾ

മുംബൈ വിമാനത്താവളത്തിന്​ ​അദാനിയുടെ പേര്​ നൽകുന്നതിനെ എതിർത്ത്​ എൻ.സി.പിയും

മുംബൈ: ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്​ട്ര​ വിമാനത്താവളത്തിന്‍റെ പേര്​ മാറ്റാനുള്ള നീക്കത്തിനെതിരെ മഹാരാഷ്​ട്ര മന്ത്രിയും നാഷനലിസ്റ്റ്​ കോൺഗ്രസ് പാർട്ടി (എൻ.സി.പി) നേതാവുമായ നവാബ്​ മാലിക്​ രംഗത്തെത്തി.

മുംബൈ വിമാനത്താവളത്തിന്‍റെ പേര്​ അദാനി വിമാനത്താവളം എന്നാക്കി മാറ്റിയ ബോർഡുകൾ കഴിഞ്ഞ ദിവസം ശിവസേന പ്രവർത്തകർ നശിപ്പിച്ചിരുന്നു.

'എയർപോർട്ട്​ അതോറിറ്റി ഓഫ്​ ഇന്ത്യയാണ്​ വിമാനത്താവളത്തിന്​ ശിവജിയുടെ പേര്​ നൽകിയത്​. ജി.വി.കെയാണ്​ വിമാനത്താവളം നടത്തിപ്പോന്നിരുന്നത്​. ജി.വി.കെയുടെ ഓഹരികൾ അദാനി ഗ്രൂപ്പ്​ ഏറ്റെടുത്തതോടെ അവർ വിമാനത്താവളത്തിന്‍റെ സഹ ഉടമകളായി. അതിന്‍റെ അടിസ്​ഥാനത്തിൽ അവർക്ക്​ വിമാനത്താവളത്തിന്‍റെ പേര്​ മാറ്റാൻ സാധിക്കില്ല. നേരത്തെ ജി.വി.കെ ഇങ്ങനെയൊന്നും ​ചെയ്​തിരുന്നില്ല'-നവാബ്​ മാലിക്​ പറഞ്ഞു.

'ഈ നീക്കം മഹാരാഷ്​ട്രയുടെ മാത്രമല്ല രാഷ്​ട്രത്തിന്‍റെ വരെ വികാരം വൃണപ്പെടുത്തുന്ന ഒന്നാണ്​. എയർപോർട്ട്​ അതോറിറ്റിയു​െട വി.ഐ.പി ഗേറ്റിന്​ അദാനിയുടെ പേര്​​ നൽകിയതും അംഗീകരിക്കാൻ സാധിക്കില്ല. അത്​ ആളുകളുടെ വികാരത്തെ മുറിവേൽപിക്കും. അതോടെ ഭാവിയിൽ പ്രശ്​നങ്ങൾ ഒഴിവാക്കാനായി അവർ മുൻകരുതലുകൾ സ്വീകരിക്കും'-മുതിർന്ന എൻ.സി.പി നേതാവ്​ കൂട്ടി​ച്ചേർത്തു.

ഛത്രപതി ശിവജി വിമാനത്താവളത്തിന്‍റെ മുമ്പിൽ 'അദാനി വിമാനത്താവളം' എന്നെഴുതിയ ബോർഡാണ്​ തിങ്കളാഴ്ച ശിവസേന പ്രവർത്തകർ നശിപ്പിച്ചത്​. സംഭവം വിവാദമായതിന്​ പിന്നാലെ വിമാനത്താവളത്തി​േന്‍റയോ ടെർമിനലുകളുടെയോ പേര്​ മാറ്റാൻ നീക്കമില്ലെന്ന്​ അദാനി ഗ്രൂപ്പ്​ പ്രസ്​താവനയിലൂടെ വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - NCP's Nawab Malik opposes renaming of Mumbai airport into Adani's name

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.