മുംബൈ: എൻസിപി മുംബൈ അധ്യക്ഷൻ സച്ചിൻ ആഹിർ ശിവസേനയിൽ ചേർന്നു. വ്യാഴാഴ്ച ഉദ്ധവ് താക്കറെ, ആദിത്യ താക്കറെ എന്നിവര ുടെ സാന്നിധ്യത്തിലാണ് ശിവസേനയിൽ ചേർന്നത്. നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കിനിൽക്കെ കോൺഗ്രസ്-എൻസിപി സഖ്യത്തിന് തിരിച്ചടിയാണ് സച്ചിന് ആഹിറിെൻറ കൂറുമാറ്റം.
പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരു തീരുമാനത്തിലെത്തുകയായിരുന്നു എന്ന് സച്ചിൻ ആഹിർ പ്രതികരിച്ചു. ഭൂരിപക്ഷ കോർപ്പറേഷനുകളും ഭരിക്കുന്നത് ശിവസേനയാണെന്നും നഗരവികസനത്തിന് തെൻറ പരിചയസമ്പത്ത് ഉപകാരപ്രദമാക്കാനാണ് സേനയിൽ ചേർന്നതെന്നും സച്ചിൻ ആഹിർ പറഞ്ഞു.
കോൺഗ്രസ് വിട്ട് ശരദ് പവാർ എൻസിപി രൂപീകരിച്ച കാലം തൊട്ട് ഒപ്പമുണ്ടായിരുന്ന സച്ചിൻ 1999 മുതൽ മൂന്നുതവണ എം.എൽ.എയായി. മുംബൈയിൽ നിന്നുള്ള എൻ.സി.പിയുടെ ആദ്യ എം.എൽ.എ ആയിരുന്നു. 2009 ലേ പൃഥ്വിരാജ് ചവാന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ്-എൻ.സി.പി സഖ്യ സർക്കാറിൽ നഗര വികസനസഹമന്ത്രി ആയിരുന്നു. അധോലോക നേതാവ് അരുൺ ഗാവ്ലിയുടെ സഹോദര പുത്രനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.