ന്യൂഡൽഹി: ഇന്ത്യൻ വനിത ഫുട്ബാളിെൻറ അഭിമാന നക്ഷത്രമായിരുന്ന സംഗീത സോറൻ ഉപജീവനത്തിന് വഴികളടഞ്ഞ് ഇഷ്ടികച്ചൂളയിൽ ചുമടെടുക്കുന്നു. ഝാർഖണ്ഡിലെ ധൻബാദ് ജില്ലയിലെ ബൻസ്മുറി സ്വദേശിയായ സംഗീത് സോറൻ സ്വന്തം ഗ്രാമത്തിലെ ഇഷ്ടികച്ചൂളയിലാണ് ജോലിക്കാരിയായി നിൽക്കുന്നത്.
ആദ്യം ദേശീയ അണ്ടർ 18 ടീമിലും പിന്നീട് സീനിയർ ടീമിലും സ്ഥിരം അംഗമായിരുന്നു സംഗീത്. കോവിഡ് ഒന്നാം തരംഗം പിടിമുറുക്കിയ കഴിഞ്ഞ വർഷം ധൻബാദ് ഫുട്ബാൾ അസോസിയേഷൻ ഇവരുടെ വീട്ടിൽ ഭക്ഷ്യ വസ്തുക്കൾ എത്തിച്ച് സഹായമായിരുന്നു. ഇൗ വർഷം അതും നിലച്ചതോടെയാണ് പട്ടിണി മാറാൻ വഴി കണ്ടെത്തിയത്.
സംഗീതിെൻറ പതിതാവസ്ഥ ലോകത്തെ അറിയിച്ച് കഴിഞ ദിവസം ദേശീയ വനിത കമീഷൻ ട്വിറ്ററിലെത്തിയിരുന്നു. കഠിന പ്രയത്നവും സ്ഥിരതയുമായി ഝാർഖണ്ഡിനെ ലോകത്തോളമുയർത്തിയ താരമാണ് സംഗീതയെന്നും അവരിപ്പോൾ ജീവിതം ഗതിമുട്ടി ഇഷ്ടികക്കളത്തിലാണെന്നുമായിരുന്നു ചെയർമാൻ രേഖ ശർമയുടെ ട്വീറ്റ്.
ഇതിനു പിറകെ താരത്തെ അടിയന്തരമായി സഹായിക്കാനാവശ്യപ്പെട്ട് ഝാർഖണ്ഡ് സർക്കാറിന് അവർ കത്തെഴുതുകയും ചെയ്തു. കത്തിെൻറ ഒരു പകർപ്പ് ദേശീയ ഫുട്ബാൾ ഫെഡറേഷനും അയച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.