ന്യൂഡൽഹി: കേരളത്തിലെ പ്രളയ ദുരിതം ഇന്ത്യയാകമാനം എത്തിക്കാൻ പരിശ്രമിച്ച ചുരുക്കം ചില ചാനലുകളിലൊന്നാണ് എൻ.ഡി.ടി.വി. പ്രളയം ദേശീയ മാധ്യമങ്ങള്‍ അവഗണിച്ചപ്പോള്‍ എന്‍.ഡി.ടി.വി മാത്രമായിരുന്നു തത്സമയ വാർത്തകൾ നൽകി അതിനൊരപവാദമായത്. എന്നാൽ ഏറെ വ്യത്യസ്തമായി കേരളത്തിന് വേണ്ടി ഫണ്ട് സ്വരൂപിക്കാൻ ആറ് മണിക്കൂര്‍ നീണ്ട പ്രത്യേക ലൈവ് പരിപാടിയും അവർ സംഘടിപ്പിച്ചു. സിക്സ് ഹവര്‍ ടെലിതോണ്‍ എന്ന്പേരിട്ട ലൈവിൽ 10.32കോടി രൂപയാണ് ചാനല്‍ ഇതുവരെ സമാഹരിച്ചത്.
പ്രളയം ദുരിതത്തിൽ നിന്നും കരകയറാൻ കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കേരളത്തിന് കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെയാണ് എന്‍.ഡി.ടി.വി പ്രത്യേക പരിപാടി സംഘടിപ്പിച്ചത്. ആറ് മണിക്കൂര്‍ നീണ്ടുനിന്ന ലൈവ് പരിപാടിയില്‍ നിരവധി ആളുകൾ കേരളത്തിന് വേണ്ടി വലുതും ചെറുതുമായ തുക സംഭാവന ചെയ്തു. വ്യത്യസ്തമായ കിറ്റുകൾ മലയാളികൾക്ക് വിതരണം ചെയ്യാനാണ് എൻ.ഡി.ടി.വി ലഭിച്ച തുക ചെലവഴിക്കുക.
വീട്ടു സാധനങ്ങള്‍ മുതല്‍ കുട്ടികള്‍ക്ക് സ്കൂളുകളിലേക്കാവശ്യമായ സാധനങ്ങള്‍ വരെ ഉള്‍ക്കൊള്ളുന്ന കിറ്റുകളാണ് വിതരണം ചെയ്യുക. വൈകുന്നേരം മൂന്ന് മണി മുതല്‍ 9 മണി വരെ നീണ്ടു നിന്ന ടെലിതോണ്‍ പരിപാടിയില്‍ രാജ്യത്തെ പ്രമുഖ കലാകാരന്മാര്‍ പരിപാടികള്‍ അവതരിപ്പിച്ചു. ഗായകര്‍ മുതല്‍ ചിത്രകാരന്മാര്‍ വരെ വ്യത്യസ്തതരം പരിപാടികളും അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.