ന്യൂഡൽഹി: എൻ.ഡി.ടി.വിയെ കേന്ദ്രസർക്കാർ വേട്ടയാടുന്നുവെന്ന വ്യാപക വിമർശനം ഉയർന്നതോടെ വിശദീകരണവുമായി സി.ബി.െഎ. ബാങ്ക് തട്ടിപ്പ് ഉൾപ്പെടെ നിരവധി കേസുകൾ തങ്ങൾ അന്വേഷിക്കുന്നുണ്ടെന്നും അതിെൻറ ഭാഗമാണിതെന്നും സി.ബി.െഎ വക്താവ് ആർ.കെ. ഗൗർ അറിയിച്ചു.
എൻ.ഡി.ടി.വിയെ മാത്രം ഒറ്റപ്പെടുത്തിയുള്ള അന്വേഷണമല്ല. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട 100 കേസുകളിൽ 35,000 കോടിയുടെ ഇടപാട് അന്വേഷണ പരിധിയിലാണ്. ബാങ്ക് ജീവനക്കാർക്കെതിരെ 10 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ ആറെണ്ണം വ്യക്തികളുടെ പരാതികളുടെയും ലഭ്യമായ വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.
മൂന്നുവർഷത്തിനുള്ളിൽ ഇൗ രീതിയിലുള്ള 171 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അഴിമതി നിരോധന നിയമ പരിധിയിൽ ഉന്നത ബാങ്ക് ഉദ്യോഗസഥരും ഉൾപ്പെടുമെന്ന് ഗ്ലോബൽ ട്രസ്റ്റ് ബാങ്ക് കേസിൽ കഴിഞ്ഞ വർഷം സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ആക്സിസ് ബാങ്ക്, കർണാടക ബാങ്ക്, ധനലക്ഷ്മി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, സഹകരണ ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെയും കേസെടുത്തിരുന്നുവെന്ന് സി.ബി.െഎ അറിയിച്ചു. സ്വകാര്യ പരാതിയിൽ എൻ.ഡി.ടി.വിയെ വേട്ടയാടുന്നുവെന്നും മാധ്യമങ്ങളെ കൂച്ചുവിലങ്ങിടാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നുവെന്നുമാണ് ആരോപണം. 2009ൽ തിരിച്ചടച്ച ബാങ്ക് വായ്പയുമായി ബന്ധപ്പെട്ടാണ് എൻ.ഡി.ടി.വിക്കെതിരായ അന്വേഷണം. എന്നാൽ, എൻ.ഡി.ടി.വിയുടെ വായ്പ തിരിച്ചടവ് മുടങ്ങിയതുമായി ബന്ധപ്പെട്ടല്ല റിസർവ് ബാങ്കിെൻറ ചട്ടങ്ങളും ‘സെബി’യുടെ മാർഗനിർദേശങ്ങളും ലംഘിച്ച് പലിശ കുറച്ച് െഎ.സി.െഎ.സി.െഎ ബാങ്കിന് 48 കോടിയുടെ നഷ്ടമുണ്ടാക്കിയെന്ന ആരോപണമാണ് അന്വേഷിക്കുന്നതെന്നും സി.ബി.െഎ നേരത്തെ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.