ന്യൂഡൽഹി: പാകിസ്താെൻറ പുതിയ സൈനിക മേധാവിയായി നിയമികപ്പെട്ട ജനറൽ ഖമർ ജാവേദ് ബജ്വയുടെ നീക്കങ്ങൾ ഇന്ത്യ കരുതിയിരിക്കണമെന്ന് മുൻ കരസേനാ മേധാവി ബിക്രം സിങ്. കോംഗോയിൽ യു.എൻ ദൗത്യത്തിനു വേണ്ടി തെൻറ കീഴിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥനാണ് ബജ്വ. അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെച്ച ശക്തനായ സേനാ ഉദ്യോഗസ്ഥനാണ്. എന്നാൽ സ്വന്തം രാഷ്ട്രത്തിെൻറ സൈനിക മേധാവിയായി എത്തുേമ്പാൾ കാര്യങ്ങൾക്ക് മാറ്റമുണ്ടായേക്കാം.- ബിക്രം സിങ് പറഞ്ഞു.
യു.എൻ ദൗത്യത്തിൽ സാമാധാനമെന്ന ലക്ഷ്യത്തിന് വേണ്ടി പ്രവർത്തിക്കുേമ്പാൾ ഉണ്ടായിരുന്ന സൗഹൃദം സ്വന്തം രാജ്യത്തിനു വേണ്ടി പ്രവർത്തിക്കുേമ്പാൾ ഉണ്ടായെന്നു വരില്ല. കാരണം രാജ്യത്തിെൻറ താൽപര്യങ്ങൾക്കാണ് അവിടെ മുൻതൂക്കമെന്നും അതിനാൽ ഇന്ത്യ സൂക്ഷ്മത പാലിക്കണമെന്നും ബിക്രം സിങ് പറഞ്ഞു.
പാക് ആർമിയിൽ വൻ മാറ്റങ്ങളൊന്നും നിലവിൽ പ്രകടമല്ല. എങ്കിലും ഇന്ത്യ മുൻകരുതലോടെ നീങ്ങണമെന്ന് ബിക്രം സിങ് സൂചിപ്പിച്ചു.
ശനിയാഴ്ചയാണ് ജാവേദ് ബജ്വയെ പുതിയ സൈനിക മേധാവിയായി പ്രധാനമന്ത്രി നവാസ് ഷെരീഫ് നിയമിച്ചത്. റഹീൽ അഹമദ് വിരമിച്ച ഒഴിവിലാണ് ബജ്വ സൈനികമേധാവിയായി നിയമിതനാകുന്നത്.
പാകിസ്താൻ മിലട്ടറി അക്കാദമിയുടെ 62ാം കോഴ്സിലൂടെയാണ് ബജ്വ സൈന്യത്തിലേക്ക് എത്തിയത്.1982ൽ പാകിസ്താൻ ആർമിയുടെ സിന്ധ് റെജിമെൻറിലൂടെയായിരുന്ന അദേഹം തെൻറ സൈനിക സേവനം ആരംഭിച്ചത്. ആർമി ട്രയിനിങ് ആൻഡ് ഇവാലുവേഷെൻറ തലവനായും ബജ്വ സേവനമനുഷ്ടിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.