ന്യൂഡൽഹി: രാജിവെക്കാനുള്ള ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത ആർഡെന്റെ തീരുമാനത്തെ ശ്ലാഘിച്ച് കോൺഗ്രസ് നേതാവ് ജയറാം രമേശ്. ഇതുപോലുള്ളവർ ഇന്ത്യൻ രാഷ്ട്രീയത്തിലും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഫെബ്രുവരി ഏഴിന് ഓഫീസിൽ നിന്ന് പടിയിറങ്ങുമെന്നാണ് ജസീന്ത മാധ്യമങ്ങളോട് പറഞ്ഞത്. അതേസമയം, പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് രാജിവെക്കുമെങ്കിലും പാർലമെന്റ് സാമാജികയായി അടുത്ത പൊതു തെരഞ്ഞെടുപ്പ് നടക്കുന്ന ഒക്ടോബർ 14 വരെ തുടരുമെന്നും അവർ വ്യക്തമാക്കി.
‘വിഖ്യാത ക്രിക്കറ്റ് കമന്റേറ്റർ വിജയ് മർച്ചന്റ് അദ്ദേഹത്തിന്റെ കരിയറിന്റെ ഉന്നതിയിൽ നിൽക്കുമ്പോഴാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. അതിനെ കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ് : എന്തുകൊണ്ട് പോകുന്നില്ല എന്ന് ചോദിക്കുമ്പോഴല്ല, എന്തുകൊണ്ടാണ് പോകുന്നത് എന്ന് ജനങ്ങൾ ചോദിക്കുമ്പോൾ പോകണം. മർച്ചന്റ് അദ്ദേഹത്തിന്റെ ഉന്നതിയിൽ നിൽക്കുമ്പോൾ ചെയ്തതുപോലെ, കിവി പ്രധാനമന്ത്രി ജസീന്ത ആർഡനും രാജി പ്രഖ്യാപിച്ചു. ഇന്ത്യൻ രാഷ്ട്രീയത്തിലും അവരെപ്പോലുള്ള കൂടുതൽ ആളുകൾ വേണം’ - കോൺഗ്രസ് ജനറൽ സെക്രട്ടറി ട്വിറ്ററിൽ കുറിച്ചു.
രാജ്യത്തെ നടുക്കിയ ക്രിസ്റ്റ്ചർച്ച് ഭീകരാക്രമണത്തിൽ അവർ സ്വീകരിച്ച അനുതാപ പൂർവമുള്ള നടപടികൾ, കോവിഡ് മഹാമാരിയെഘ നേരിടാൻ സ്വീകരിച്ച നടപടികൾ തുടങ്ങിയവ അവരെ രാജ്യാന്തര ഐക്കണാക്കി മാറ്റി. എന്നാൽ രാജ്യത്തിനകത്ത് സാമ്പത്തിക പ്രതിസന്ധി ഉൾപ്പെടെ പലകാര്യങ്ങളിലും അവർ വിമർശനം നേരിടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.