ഡൽഹിയിൽ ഏഴുവയസുകാരിയെ അയൽവാസി ബലാത്സംഗത്തിനിരയാക്കി

ന്യൂഡൽഹി: ഡൽഹിയിലെ സീമാപുരി ഏരിയയിൽ ഏഴുവയസുകാരിയെ അയൽവാസി ബലാത്സംഗം ചെയ്​തു. സംഭവത്തിൽ 21 കാരനെ പൊലീസ്​ അറസ്​റ്റു ചെയ്​തു.
തിങ്കളാഴ്​ച രാത്രി വീടിന്​ പുറത്ത്​ കളിക്കുകയായിരുന്ന പെൺകുട്ടിയെ അയൽവാസി പാർക്കിലേക്ക്​ കൂട്ടികൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. വീട്ടിലെത്തിയ പെൺകുട്ടി രക്തസ്രാവത്തെ തുടർന്ന്​ അവശയാവുകയും മാതാവിനോട്​ പീഡനവിവരം പറയുകയുമായിരുന്നു. തുടർന്ന്​ പെൺകുട്ടിയെ ഗുരു തേജ്​ ബഹദൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മാതാവി​​​െൻറ പരാതിയിൽ സീമാപുരി പൊലീസ്​ പോക്​സോ നിയമപ്രകാരം പ്രതിക്കെതിരെ കേസെടുത്തു. ആക്രി കച്ചവടക്കാരനായ​ ഇയാളെ പൊലീസ്​ അറസ്​റ്റു ചെയ്​തു.
ജനനേന്ദ്രിയത്തിൽ വാട്ടർ പൈപ്പ്​ കയറ്റിയ ശേഷമാണ്​ ഇയാൾ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്​. ​പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ മുറിവേറ്റത​ു മൂലമാണ്​ അമിത രക്തസ്രാവമുണ്ടായതെന്നും ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായും ആശുപത്രി അധികൃതർ അറിയിച്ചു.

ബലാത്സംഗത്തിനിരയായാ പെൺകുട്ടിക്ക്​ നഷ്​ടപരിഹാരം നൽകണമെന്നും പുന:രധിവസിപ്പിക്കാൻ സർക്കാർ നടപടിയെടുക്കണമെന്നും ഡൽഹി വനിത കമ്മീഷൻ അധ്യക്ഷ സ്വാതി മാലിവാൾ ആവശ്യപ്പെട്ടു.

Tags:    
News Summary - Neighbour Rapes Seven-year-old Girl in Delhi- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.