കാഠ്മണ്ഡു: ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തി ഭൂപടം പരിഷ്ക്കരിക്കാനുള്ള ഭരണഘടന ഭേദഗതി ബിൽ നേപ്പാൾ പാർലമെന്‍റിന്‍റെ ഉപരിസഭയിൽ പാസായി. 57 വോട്ടുകൾ അനുകൂലമായി ലഭിച്ചപ്പോൾ ഒറ്റ വോട്ടും എതിരായി വന്നില്ല. ബില്ലിന് അധോസഭ ശനിയാഴ്ച അംഗീകാരം നൽകിയിരുന്നു. പാർലമെന്‍റിന്‍റെ ഇരുസഭകളിലും ബിൽ പാസായതോടെ ഇനി പ്രസിഡന്‍റിന്‍റെ അംഗീകാരം മാത്രമേ ലഭിക്കേണ്ടതുള്ളൂ.
ഉത്തരാഖണ്ഡിന്റെ ഭാഗങ്ങളായ കാലാപാനി, ലിപുലേഖ് ചുരം, ലിംപിയാധുര എന്നീ പ്രദേശങ്ങൾ സ്വന്തമാണെന്ന് അവകാശപ്പെട്ടാണ് നേപ്പാൾ ഭൂപടം പരിഷ്ക്കരിക്കുന്നത്. അതിർത്തി പ്രശ്‌നവുമായി ബന്ധപ്പെട്ട് സമവായ ചർച്ചകൾക്കായി ഇന്ത്യ നീക്കം നടത്തുന്നതിനിടയിലാണ് നേപ്പാളിന്‍റെ ഭാഗത്തു നിന്ന് പ്രകോപനപരമായ നടപടിയുണ്ടാകുന്നത്.
LATEST VIDEO
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.