ബി.ജെ.പിയുമായി ഇനി സഖ്യത്തിനില്ല –ശിവസേന

ബി.ജെ.പിയുമായി ഇനി സഖ്യത്തിനില്ല –ശിവസേന

മുംബൈ: ബി.ജെ.പിയുമായി തിരഞ്ഞെടുപ്പ് സഖ്യത്തിനില്ലെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. മുംബൈ മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ ശിവസേന ഒറ്റക്ക്​ മൽസരിക്കുമെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി. ഇനി സഖ്യവുമായി മുന്നോട്ട് പോകില്ല. ഈ നിമിഷം മുതൽ പോരാട്ടം ആരംഭിച്ചുവെന്നും പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് താക്കറെ പറഞ്ഞു.

എൻ.സി.പി നേതാവ് ശരത്​ പവാറിന് പത്മവിഭൂഷൻ പുരസ്കാരം നൽകിയതിനു പിന്നാലെയാണ് ഉദ്ധവി​​െൻറ തീരുമാനമെന്നത്​ ശ്രദ്ധേയമാണ്. ബി.ജെ.പി, എൻ.സി.പിയുമായി അടുക്കുന്നതി​​െൻറ സൂചനയാണ് പുതിയ ഈ നീക്കമെന്നാണ് കരുതുന്നത്. 2014ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് സമയത്താണ് കോൺഗ്രസുമായുണ്ടായിരുന്ന സഖ്യം എൻ.സി.പി പിരിഞ്ഞത്. പിന്നീട് ആരുമായും സഖ്യമുണ്ടാക്കിയിട്ടില്ല. ‘പത്മ അവാർഡുകളിൽ ഒരെണ്ണം  ഗുരുദക്ഷിണയാണ്’ എന്നാണ് ശരദ് പവാറി​​െൻറ പേര് പറയാതെ ഉദ്ധവി​​െൻറ പരാമർശം.

മുഖ്യമന്ത്രി ദേവേന്ദ്ര ഫട്​നാവിസ്​ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ നിന്ന്​ വിട്ടു നിൽക്കാനും ശിവസേന തീരുമാനിച്ചിട്ടുണ്ട്​. 

Tags:    
News Summary - Never Again, Says Shiv Sena On Alliance With BJP, 'Fight Begins Now'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.