ന്യൂഡൽഹി: വ്യോമ ഗതാഗതത്തിന് തിരക്ക് വർധിക്കുന്നത് പരിഗണിച്ച് നവി മുംബൈയിൽ പുതിയ അന്താരാഷ്ട്ര വിമാനത്താവളം കൂടി ഒരുക്കാൻ ലക്ഷ്യമിടുന്നു. നവി മുംബൈയിലെ മുംബൈ മെട്രോപൊളിറ്റൻ മേഖലയിലെ കേന്ദ്രഭാഗത്തായാണ് പുതിയ എയർപോർട്ട് വരുന്നത്.
അദാനി എയർപോർട്സ് ആണ് വിമാനത്താവളം നിർമിക്കുകയും സംരക്ഷിക്കുകയും ചെയ്യുക. നാല് ഘട്ടമായാണ് പുതിയ വിമാനത്താവളത്തിന്റെ നിർമാണം. ഊർജ്ജ- പ്രകൃതി സംരക്ഷണ നിയമങ്ങളെല്ലാം പാലിച്ചായിരിക്കും വിമാനത്താവളം നിർമിക്കുക.
വിമാനത്താവളത്തിൽ ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളും വൈദ്യുത വാഹനങ്ങളായിരിക്കും. വിമാനത്താവളത്തിൽ വിവിധയിടങ്ങളിലായി ചാർജിങ് സ്റ്റേഷനുകളും ഒരുക്കും. സോളാർ വൈദ്യുതിയായിരിക്കും കൂടുതലും ഉപയോഗിക്കുക. ദേശീയ പുഷ്പമായ താമരയുടെ മാതൃകയിലാണ് ടെർമിനലുകൾ ഒരുക്കുക.
2024 ഡിസംബറോടുകൂടി ആദ്യ രണ്ട് ഘട്ടം പൂർത്തിയാക്കും. 1160 ഹെക്ടർ വിസ്തൃതിയിലാണ് വിമാനത്താവളം ഒരുക്കുന്നത്. കഴിഞ്ഞ ദിവസം മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസും വിമാനത്താവള നിർമാണം നടക്കുന്ന സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.