ആറ് രാജ്യങ്ങളിലെ യാത്രക്കാർക്കുള്ള ആർ.ടി.പി.സി.ആർ പരിശോധന ഒഴിവാക്കി; പുതിയ സർക്കുലർ ഇന്ന് മുതൽ പ്രാബല്യത്തിൽ

ന്യൂഡൽഹി: ആറ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ആർ.ടി.പി.സി.ആർ പരിശോധന നിർബന്ധമാക്കി ഒരു മാസത്തിനു ശേഷം ഇന്ന് മുതൽ നിബന്ധന ഒഴിവാക്കി. ചൈന, സിംഗപൂർ, ഹോങ്കോങ്, കൊറിയ, തായ്‍ലാന്റ്, ജപ്പാൻ എന്നീ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കാണ് ആർ.ടി.പി.സി.ആർ പരിശോധന നിർബന്ധമാക്കിയിരുന്നത്. ലോക വ്യാഎകമായി കോവിഡ് കേസുകൾ കുറഞ്ഞതോടെ നിബന്ധന എടുത്തുമാറ്റി. ഈ ആറ് രാജ്യങ്ങളിലൂടെ വരുന്നവർ എയർ സുവിധ ഫോം അപ്ലോഡ് ചെയ്യണമെന്ന നിർബന്ധവും കേന്ദ്രം ഒഴിവാക്കി.

അതേസമയം, ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാരിൽ രണ്ട് ശതമാനത്തിൽ നടത്തുന്ന റാൻഡം പരിശോധനയിലൂടെ കോവിഡ് നിരീക്ഷണം തുടരുമെന്നും കേന്ദ്ര ആരോഗ്യ മ​ന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ നവംബറിൽ റാൻഡം പരിശോധന അവസാനിപ്പിക്കുകയും ചൈനയിൽ കോവിഡ് സാഹചര്യം രൂക്ഷമായതോടെ ഡിസംബറിൽ വീണ്ടും ആരംഭിക്കുകയും ചെയ്തിരുന്നു. ഇന്ന് രാവിലെ 11 മുതൽ പുതിയ സർക്കുലർ പ്രാബല്യത്തിൽ വരും.

Tags:    
News Summary - New Covid rules from today for flyers to India from these countries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.