കുടകിൽ പിടിയിലായ ആയുധങ്ങൾ

നാടൻ തോക്കുകൾ നിർമിച്ചുവിൽക്കുന്ന മലയാളി കുടകിൽ അറസ്റ്റിൽ

മംഗളൂരു: നാടൻ തോക്കുകൾ അനധികൃതമായി നിർമിച്ച് വിൽപന നടത്തുന്ന മലയാളിയെ കുടകിൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി സ്വദേശി കെ. സുരേഷാണ് (52) അറസ്റ്റിലായത്. ഇയാളിൽ നിന്ന് തോക്കുകൾ വാങ്ങിയവരായ ചെട്ടുകയ കരികെയിലെ എൻ.ജെ. ശിവറാം, മഗളിയിലെ എസ്.രവി, ദൊഡ്ഡ പുലിക്കോടിലെ സി. കോദി എന്നിവരെയും കസ്റ്റഡിയിലെടുത്തു.

മടിക്കേരി താലൂക്കിലെ സന്നപുലിക്കോട് ഗ്രാമത്തിൽ വീട് വാടകക്കെടുത്താണ് സുരേഷ് തോക്ക് നിർമിച്ചതെന്ന് പൊലീസ് പറഞ്ഞു. രണ്ട് റൈഫിളുകളും ഒരു പിസ്റ്റളും, നിർമാണ സാമഗ്രികളും വീട്ടിൽ നിന്ന് പിടിച്ചെടുത്തു.

മടിക്കേരി ഡി.വൈ.എസ്.പി മഹേഷ് കുമാർ, റൂറൽ സർക്ക്ൾ ഇൻസ്പെക്ടർ അനൂപ് മഡപ്പ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Tags:    
News Summary - A Malayali man who manufactures indigenous guns has been arrested in Kodagu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.