‘അഗ്നി മിസൈലു’കളുടെ പിതാവ് ആർ.എൻ. അഗർവാൾ അന്തരിച്ചു

ഹൈ​ദ​രാ​ബാ​ദ്: ഇ​ന്ത്യ​ൻ പ്ര​തി​രോ​ധ മേ​ഖ​ല​യു​ടെ ക​രു​ത്താ​യ ‘അ​ഗ്നി’ മി​സൈ​ലു​ക​ളു​ടെ പി​താ​വെ​ന്ന് അ​റി​യ​പ്പെ​ടു​ന്ന ആ​ർ.​എ​ൻ. അ​ഗ​ർ​വാ​ൾ (84) അന്തരിച്ചു.

ലോ​ക​മ​റി​യു​ന്ന എ​യ​​റോ​സ്​​പേ​സ് ശാ​സ്ത്ര​ജ്ഞ​നും പ​ദ്മ​ശ്രീ, പ​ദ്മ​ഭൂ​ഷ​ൻ ബ​ഹു​മ​തി ജേ​താ​വു​മാ​ണ്. വ്യാ​ഴാ​ഴ്ച ഹൈ​ദ​രാ​ബാ​ദ് കാ​ഞ്ച​ൻ​ബാ​ഗി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ഡി.​ആ​ർ.​ഡി.​ഒ​യു​ടെ ഹൈ​ദ​രാ​ബാ​ദി​ലെ അ​ഡ്വാ​ൻ​സ്‍ഡ് സി​സ്റ്റം​സ്‍ ല​ബോ​റ​ട്ട​റി ഡ​യ​റ​ക്ട​റും അ​ഗ്നി പ​ദ്ധ​തി ഡ​യ​റ​ക്ട​റു​മാ​യി​രു​ന്നു.

മു​ൻ രാ​ഷ്ട്ര​പ​തി എ.​പി.​ജെ. അ​ബ്ദു​ൽ ക​ലാം നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച ‘ഇ​ന്റ​ഗ്രേ​റ്റ​ഡ് ഗൈ​ഡ​ഡ് മി​സൈ​ൽ വി​ക​സ​ന പ​ദ്ധ​തി’​യി​ൽ ഏ​റെ പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്ന​താ​യി​ന്നു ‘അ​ഗ്നി’ വി​ക​സ​നം. സു​ഹൃ​ത്തു​ക്ക​ൾ​ക്കി​ട​യി​ൽ അ​ദ്ദേ​ഹം ‘അ​ഗ്നി അ​ഗ​ർ​വാ​ൾ’, ‘അ​ഗ്നി വാ​ൾ’ എ​ന്നീ പേ​രു​ക​ളി​ൽ അ​റി​യ​പ്പെ​ട്ടു. രാ​ജ​സ്ഥാ​നി​ലെ ജ​യ്പു​രി​ലാ​ണ് ജ​നി​ച്ച​ത്. ശനിയാഴ്ച ഹൈദരാബാദ് ജൂബിലി ഹിൽസിലാണ് സംസ്കാരം.

Tags:    
News Summary - RN Agarwal, 'Father of Agni missile', passes away at the age of 84

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.