1000 രൂപ നോട്ട്​ തിരിച്ച്​ വരുന്നു

ന്യൂഡൽഹി:  1000 രൂപ നോട്ടുകൾ ഫെബ്രുവരിയോടെ തിരിച്ചെത്തുമെന്ന്​​ റിപ്പോർട്ട്​. ഫെബ്രുവരി അവസാനമോ മാർച്ച്​ ആദ്യ വാരമോ കറൻസി നിയന്ത്രങ്ങൾ പിൻവലിക്കും. ഇതി​ന്​ പിന്നാലെ തന്നെ പുതിയ 1000 രൂപ നോട്ടുകളും സർക്കാർ പുറത്തിറക്കും.

ആയിരം രുപയുടെ നോട്ടുകൾ രാജ്യത്തി​​െൻറ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്നതിനായി റിസർവ്​ ബാങ്ക്​ എയർ കാർഗോ ടെൻഡർ വിളിച്ചതായും റിപ്പോർട്ടുകളുണ്ട്​. തിങ്കളാഴ്​ചയാണ്​ ടെൻഡർ സമർപ്പിക്കാനുള്ള ​അവസാന തീയതി.

കഴിഞ്ഞ വർഷം നവംബർ 8നാണ്​​ കേന്ദ്രസർക്കാർ 500,1000 രൂപയുടെ നോട്ടുകൾ അസാധുവാക്കിയത്​. രാജ്യത്തെ കള്ളപണവും കള്ളനോട്ടും തടയുന്നതിനായാണ്​ സർക്കാർ നോട്ട്​ നിരോധനം നടപ്പിലാക്കിയത്​. എന്നാൽ നോട്ട്​ നിരോധനം ഫലം കണ്ടിരുന്നില്ല. പിൻവലിച്ച മുഴുവൻ കറൻസിയും ബാങ്കുകളിൽ തിരിച്ചെത്തിയിരുന്നു. നിരോധനത്തിന്​ പിന്നാലെ പുതിയ 500 രൂപ നോട്ടുകൾ സർക്കാർ പുറത്തിറക്കിയിരുന്നു. എന്നാൽ 1000 രൂപ നോട്ട്​ എന്ന്​ പുറത്തിറക്കുമെന്ന്​ കേന്ദ്രസർക്കാർ വ്യക്​തമാക്കിയിരുന്നില്ല. ഇൗ അനിശ്​ചിതത്വത്തിനാണ്​ ഇപ്പോൾ അന്ത്യമാവുന്നത്​

Tags:    
News Summary - New-look Rs 1,000 notes to be out soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.