ശ്രീനഗർ: കിഴക്കൻ ലഡാക്കിലെ ഗൽവാൻ മേഖലയിലെ അതിർത്തിയിൽ ചൈന വൻ നിർമാണ പ്രവൃത്തികളും സൈനിക വിന്യാസവും നടത്തിയത് വ്യക്തമാക്കി ഉപഗ്രഹ ചിത്രം. ഗൽവാൻ നദീ താഴ്വരയിൽ യഥാർഥ നിയന്ത്രണരേഖക്ക് സമീപം ചൈന തയാറാക്കിയ സൈനിക ടെന്‍റുകളടക്കമുള്ള സന്നാഹങ്ങൾ ഹൈറെസല്യൂഷനിലെ പുതിയ സാറ്റലൈറ്റ് ചിത്രങ്ങൾ കാണിക്കുന്നു.
ജൂൺ 15ന് ചൈനീസ് സൈനികരുടെ ആക്രമണം നടന്ന പെട്രോൾ പോയിന്‍റ് 14ന് സമീപത്തെ ഉപഗ്രഹ ചിത്രമാണിത്. നേരത്തെ മേയ് 22നുള്ള സാറ്റലൈറ്റ് ചിത്രത്തിൽ പ്രദേശത്ത് ഒരു ചൈനീസ് ടെന്‍റ് മാത്രമാണ് ഉണ്ടായിരുന്നത്.
കഴിഞ്ഞ ദിവസം, വിദേശകാര്യ മന്ത്രാലയത്തിനേരത്തെ മേയ് 22നുള്ള സാറ്റലൈറ്റ് ചിത്രത്തിൽ പ്രദേശത്ത് ഒരു ചൈനീസ് ടെന്‍റ് മാത്രമാണ് ഉണ്ടായിരുന്നത്.ലെ പൂർവേഷ്യ വിഭാഗം ജോ.സെക്രട്ടറിയും ചൈനീസ് വിദേശകാര്യ ഡയറക്ടറും നടത്തിയ വിഡിയോ കോൺഫറൻസിൽ കിഴക്കൻ ലഡാക്കിൽനിന്ന് സൈന്യങ്ങളെ പിൻവലിക്കാനുള്ള ധാരണ അതിേവഗം നടപ്പാക്കാൻ തീരുമാനമായിരുന്നു. വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസമാണ് ഇക്കാര്യം അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.