ആൾമാറാട്ടം: ന്യൂയോർക്ക് യാത്രക്കിടെ യുവാവ് പിടിയിൽ

ന്യൂ ഡൽഹി: 81കാരൻെറ പേരിലുള്ള വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച് ആൾമാറാട്ടം നടത്തിയ 32 കാരനെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ വിമാനത്താവളത്തിൽ പിടികൂടി. ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. അഹമ്മദാബാദ് സ്വദേശിയായ ജയേഷ് പട്ടേൽ ആണ് പിടിയിലായത്.

വെളുത്ത തലമുടിയും താടിയുമായി വീൽചെയറിൽ എത്തിയ ഇയാൾ ന്യൂയോർക്കിലേക്കുള്ള യാത്രക്കാണ് എത്തിയത്. 81 വയസ്സുള്ള അമ്രിക് സിങ് എന്നയാളുടെ പേരിലുള്ള വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ചായിരുന്നു യാത്ര.

ഇയാളുടെ പ്രവർത്തികളിൽ അസ്വഭാവികത കണ്ടെത്തിയതിനെ തുടർന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിച്ചത്. വിശദ പരിശോധനയിലൂടെ യുവാവിൻെറ വ്യാജവേഷം പൊളിഞ്ഞു. യാത്രക്കാരൻെറ ചുളിയാത്ത തൊലിയും രൂപവുമാണ് സംശയത്തിനിടയാക്കിയത്. ചുളിവില്ലാത്തെ കണ്ണുകളെ മറക്കാൻ സീറോ പവർ ഗ്ലാസുകളും ഇയാൾ ധരിച്ചിരുന്നു.

ആൾമാറാട്ട കുറ്റം ചുമത്തി ഇയാളെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് കൈമാറി.എന്തിന് വേണ്ടിയാണ് ഇയാൾ ആൾമാറാട്ടം നടത്തിയതെന്ന് അന്വേഷിച്ചുവരികയാണ്.

Tags:    
News Summary - New York-bound passenger dyes hair, beard to impersonate 81-yr-old, caught at Delhi airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.