‘‘എന്നോടും മതം ചോദിച്ചു, ഇത്തരം കലാപം ഞാന്‍ കണ്ടിട്ടില്ല’’ അനുഭവം പങ്കുവെച്ച്​ ഏഷ്യാനെറ്റ്​ റിപ്പോർട്ടർ

ന്യൂഡൽഹി: ‘‘അക്രമങ്ങൾ നടത്താൻ പൊലീസ്​ തന്നെ മൗനാനുവാദം കൊടുക്കുന്നു. എന്നോടും മതം ചോദിച്ചു. 16 വര്‍ഷമ ായി ഞാന്‍ ഡല്‍ഹിയിലിലുണ്ട്. ഇതുവരെ ഇത്തരമൊരു കലാപം ഞാന്‍ കണ്ടിട്ടില്ല’’. ഏഷ്യ​ാനെറ്റ്​ ന്യൂസ്​ ഡൽഹി റിപ്പോർ ട്ടർ പി.ആർ സുനിൽ പങ്കുവെച്ച അനുഭവക്കുറിപ്പ്​

‘‘റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ എന്നോടും വന്ന് മ തം ചോദിച്ചു.

അക്രമങ്ങള്‍ നടത്താന്‍ മൗനാനുവാദം പൊലീസ് തന്നെ കൊടുക്കുന്നതിന്റെ നേര്‍ക്കാഴ്ച്ചയാണ് ഞാന്‍ കണ ്ടത്. അക്രമദൃശ്യങ്ങള്‍ ഷൂട്ട് ചെയ്​താൽ നമുക്ക് നേരെ കല്ലെറിയും. മാറിനിന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന ്നത്. മൊബൈല്‍ഫോണുകള്‍ പുറത്തെടുക്കാന്‍പോലും പലരെയും അനുവദിക്കുന്നില്ല.

ഇവിടെ അടുത്തുള്ള നന്ദിഗിരി പൊലീസ് സ്റ്റേഷനിലേക്ക് ഞാന്‍ അല്‍പ്പം മുന്‍പ് എത്തിയിരുന്നു. അവിടെ കണ്ട കാഴ്ച്ച രസകരമാണ്. ആകെ രണ്ട് പൊലീസുകാരാണ് സ്റ്റേഷനിലുള്ളത്. സ്‌റ്റേഷന്റെ ഗേറ്റ് ചങ്ങലെ ഉപയോഗിച്ച് പൂട്ടിയിരിക്കുകയാണ്.16 വര്‍ഷമായി ഞാന്‍ ഡല്‍ഹിയിലിലുണ്ട്. ഇതുവരെ ഇത്തരമൊരു കലാപം ഞാന്‍ കണ്ടിട്ടില്ല. 1984ലെ സിഖ് കലാപത്തിന് ശേഷം കാണുന്ന ഏറ്റവും വലിയ സംഘര്‍ഷമേഖലയായി ഡല്‍ഹി മാറുകയാണ്.

റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഇപ്പോഴും ഭീഷണിയുണ്ട്.അക്രമം ഷൂട്ട് ചെയ്താല്‍ നമുക്ക് നേരെ കല്ലെറിയുകയാണ്. സംഘടിത ആക്രമം എന്ന് മാത്രം പറഞ്ഞാല്‍പോരാ. ആസൂത്രിത സംഘടിത ആക്രമമാണ് നടക്കുന്നത്. ഒരുസംഘം ആളുകള്‍ വടിയും പിടിച്ച് പൊലീസിനുമുന്നിലൂടെ പോകുന്നത് ഞാന്‍ കണ്ടതാണ്.
അവര്‍ നേരെ പോയി പള്ളിക്കകത്ത് കയറുന്നു.പിന്നീട് പള്ളിയില്‍ നിന്ന് തീഉയരുകയാണ്. പള്ളിക്കകത്ത് നിന്ന് വെടിയൊച്ചയും കേട്ടു.
ഇതെല്ലാം നടക്കുമ്പോള്‍ പൊലീസ് തോക്കും പിടിച്ച് നോക്കി നില്‍ക്കുകയായിരുന്നു. പള്ളി ഏതാണ്ട് പൂര്‍ണമായും കത്തി രണ്ട് മണിക്കൂറിന് ശേഷമാണ് ഫയര്‍ എഞ്ചിന്‍ എത്തിയത്. വാഹനങ്ങളെല്ലാം തടഞ്ഞ് നിര്‍ത്തി മതവും പേരും ചോദിക്കുകയാണ്.

ജയ്ശ്രീറാം വിളിച്ചാണ് അക്രമി സംഘം അഴിഞ്ഞാടുന്നത്. ജഫ്രദാബാദില്‍ പ്രകടനം നടത്താന്‍ ബിജെപി നേതാവ് കപില്‍മിശ്ര ആഹ്വാനം ചെയ്തതിനുശേഷമാണ് വലിയ സംഘര്‍ഷത്തിലേക്ക് മാറിയത്. കേന്ദ്രസര്‍ക്കാരിന് ഇത് നിയന്ത്രിക്കണമെങ്കില്‍ നിയന്ത്രിക്കാം. വേണമെങ്കില്‍ സൈന്യത്തെ ഇറക്കാം. പക്ഷേ അതിനുള്ള ഒരു നടപടിയും ചെയ്യുന്നില്ല. കലാപകാരികള്‍ അഴിഞ്ഞാടുകയാണ്’’.

Tags:    
News Summary - newdelhi burniing riot shaheenbhag caa bjp india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.