ബംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇനി കസബ് ജയന്തിയും അഘോഷിക്കുമെന്ന് കേന്ദ്രമന്ത്രി അനന്ത് കുമാർ ഹെഗ്ഡ. ഇപ്പോൾ അദ്ദേഹം ടിപ്പു ജയന്തി ആഘോഷിച്ചു. വൈകാതെ തന്നെ കസബ് ജയന്തിയുടെ ആഘോഷിക്കുമെന്ന് ഹെഗ്ഡ പറഞ്ഞു ബെൽഗാവിയിലെ പൊതുചടങ്ങിനിടെയായിരുന്നു സിദ്ധരാമയ്യക്കെതിരെ ഹെഗ്ഡ രംഗത്തെത്തിയത്്.
കർണാടകയിലെ കിട്ടുർ ചിന്നമ്മ ആഘോഷത്തെ സിദ്ധരാമയ്യ തിരസ്കരിച്ചതെന്തുകൊണ്ടെന്നും അദ്ദേഹം ചോദിച്ചു. കർണാടകയുടെ ചരിത്രവുമായും സംസ്കാരവുമായും ബന്ധപ്പെട്ടു കിടക്കുന്നതാണ് കിട്ടുർ ചിന്നമ്മ ആഘോഷമെന്നും ഹെഗ്ഡ പറഞ്ഞു.
കർണാടകയിൽ ക്രിമനിലുകളുടെ താവളമാവുകയാണ്. എകദേശം 9 ലക്ഷം ബംഗ്ലാദേശ് അഭയാർഥികളാണ് സംസ്ഥാനത്തുള്ളത്. ബംഗളൂരു, ബെൽഗാം, ബീജാപൂർ, ഹൂബ്ലി, ധർവാദ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം നിങ്ങൾക്കവരെ കാണാം. അവർ ചിലപ്പോൾ നിങ്ങളുടെ കാലുകൾക്കടിയിൽ ബോംബ് സ്ഥാപിക്കുമെന്ന മുന്നറിയിപ്പും ഹെഗ്ഡ നൽകി.
അഞ്ച് തവണ ഉത്തര കർണാടകയിൽ നിന്ന് പാർലമെൻറിലെത്തിയ നേതാവാണ് ഹെഗ്ഡ. 2015 മുതൽ കർണാടകയിൽ ടിപ്പു ജയന്തി ആഘോഷിക്കുന്നതിനെതിരെ രൂക്ഷമായ പ്രതികരണങ്ങളുമായി ഹെഗ്ഡ രംഗത്തെത്തിയരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.