ന്യൂഡൽഹി: രാജ്യത്തെ 32 ലക്ഷം സർക്കാറേതര സന്നദ്ധ സംഘടനകളുടെ (എൻ.ജി.ഒ) പ്രവർത്തനം നിയന്ത്രിക്കാൻ പുതിയ നിയമം നിർമിക്കുകയോ കർശന മാർഗനിർദേശങ്ങൾ നടപ്പാക്കുകയോ വേണമെന്ന് കേന്ദ്ര സർക്കാറിനോട് സുപ്രീംകോടതി. ഇതിലൂടെ മാത്രമേ എൻ.ജി.ഒകളുടെ പ്രവർത്തനവും ഫണ്ട് ശേഖരണ-വിനിയോഗം തുടങ്ങിയവയും നിയന്ത്രിക്കാൻ ബന്ധപ്പെട്ട അധികൃതർക്ക് സാധിക്കുകയുള്ളൂവെന്ന് പരമോന്നത കോടതി ചൂണ്ടിക്കാട്ടി.
‘ഇതുമായി ബന്ധപ്പെട്ട് കോടതി നേരത്തേ ചില നിർദേശങ്ങൾ നൽകിയിട്ടുണ്ട്. അതിനാൽ നിങ്ങൾ കൃത്യമായ തീരുമാനമെടുക്കണം. അധികൃതർക്ക് എൻ.ജി.ഒകളുടെമേൽ കൂടുതൽ നിയന്ത്രണം ലഭിക്കാൻ ഇത് അനിവാര്യമാണ്’^ ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് അഡീഷനൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് പറഞ്ഞു. ഇതേതുടർന്ന്, സർക്കാർ പുതിയ നിയമംകൊണ്ടുവരുേമാ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വിശദീകരിക്കാൻ തുഷാർ മേത്ത നാലാഴ്ച സമയം ചോദിക്കുകയും കോടതി അനുവദിക്കുകയും ചെയ്തു.
നിയമമില്ലെങ്കിലും സർക്കാർ ഗ്രാൻറുകൾ ദുരുപയോഗപ്പെടുത്തുന്ന എൻ.ജി.ഒകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കോടതി പറഞ്ഞു. മാർഗനിർദേശങ്ങളും എൻ.ജി.ഒകളുടെയും സന്നദ്ധ സംഘടനകളുടെയും അക്രഡിറ്റേഷൻ വ്യവസ്ഥകളുമുണ്ടാക്കാൻ കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിലെ മുൻ സെക്രട്ടറി എസ്. വിജയകുമാർ ചെയർമാനായി ഉന്നതതല സമിതി രൂപവത്കരിച്ചതായി സർക്കാർ കോടതിയെ അറിയിച്ചു. പുതിയ വ്യവസ്ഥ പ്രകാരം നിതി ആയോഗാണ് ഇത്തരം സംഘടനകളുടെ രജിസ്ട്രേഷനും അക്രഡിറ്റേഷനുമുള്ള നോഡൽ ഏജൻസി. ഇതിെൻറ അടിസ്ഥാനത്തിൽ മാത്രമേ കേന്ദ്ര സർക്കാർ ഫണ്ട് അനുവദിക്കുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.