ഗൊരഖ്​പൂർ ദുരന്തം: യു.പി സർക്കാറിന്​ മനുഷ്യാവകാശ കമീഷ​െൻറ നോട്ടീസ്​

ന്യൂഡൽഹി: ഗൊരഖ്​പൂർ മെഡിക്കൽ കോളജിൽ കുട്ടികളുടെ കൂട്ടമരണമുണ്ടായ സംഭവത്തിൽ​ ദേശീയ മനുഷ്യാവകാശ കമീഷൻ യു.പി സർക്കാറിന്​ നോട്ടീസ്​ അയച്ചു. ഒാക്​സിജ​​​െൻറ അഭാവം മൂലം നവജാത ശിുക്കളുൾപ്പെടെ  70 കുട്ടികളാണ്​ ഗൊരഖ്​പൂർ ബി.ആർ.ഡി മെഡിക്കൽ കോളജിൽ ആഗസ്​ത്​ ഏഴു മുതൽ മരിച്ചത്.

സംഭവത്തിൽ സ്വമേധയാ ഇടപെടാനാകില്ലെന്ന്​ സുപ്രീം കോടതി നേരത്തെ അറിയിച്ചിരുന്നു. സർക്കാർ വിഷയം വേണ്ടവിധം കൈകാര്യം ചെയ്യുന്നുണ്ടെന്നും പരാതിക്കാർക്ക്​ ​ൈഹകോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു. 

എന്നാൽ ദുരന്തം ഒാക്​സിജ​​െൻറ ക്ഷാമം മൂലമല്ലെന്നാണ്​​ സർക്കാർ നിലപാട്​. സംഭവത്തെ കുറിച്ച്​ ഒൗദ്യോഗിക അന്വേഷണവും സർക്കാർ പ്രഖ്യാപിച്ചിരുന്നു. 
 

Tags:    
News Summary - NHRC notice to UP government over tragic deaths -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.